സഭാ സ്വത്തിൽ ഭരണം; ചർച്ച് ആക്ട് നടപ്പാക്കുന്നു; 1ലക്ഷം ക്രൈസ്തവരുടെ മാർച്ചും ധർണ്ണയും സെക്രട്ടേറിയറ്റിലേക്ക്

0 678

തിരുവനന്തപുരം : ക്രൈസ്തവ സഭകളുടെ സ്വത്ത് ഭരണത്തിന് കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റിയൂഷൻസ് ട്രസ്റ്റ് ബിൽ ( ചർച്ച് ആക്ട് ) 2009 നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മുന്നിൽ ഇന്ന് മാർച്ചും ധർണ്ണയും.

2009ൽ ജസ്റ്റീസ് വി . ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ നിയമപരിഷ്കരണ കമ്മീഷൻ തയ്യാറാക്കി സമർപ്പിച്ച ചർച്ച് ആക്ട് മാറിമാറി വരുന്ന വിവിധ സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കൂട്ടത്തിൽ ഇവർ ആരോപണം ഉയർന്നു.

ബിൽ ഇനിയെങ്കിലും നിയമമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് “ചർച്ച് ആക്ട് ക്രൂസേഡ് ” എന്ന പേരിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത് .

ചർച്ച് ആക്ട് ക്രൂസേഡ് രാവിലെ 10ന് ബിഷപ് – പെരേര ഹാളിന് മുന്നിൽ സെക്രട്ടേറിയറ്റിനു മുന്നിലെ ധർണ്ണ സിസ്റ്റർ ലൂസി കളപ്പുര ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ച് കേരള – ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആന്റ് – ഇൻസ്റ്റിറ്റിയൂഷൻസ് ട്രസ്റ്റ് ബിൽ ( ചർച്ച് ആക്ട് ) 2009നെ കുറിച്ച് വിശദീകരിച്ച് റവ:ഡോ . വത്സൺ തമ്പു മുഖ്യ പ്രഭാഷണം നടത്തി.

Advertisement

You might also like
Comments
Loading...
error: Content is protected !!