ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ മാധ്യമ പുരസ്കാരം ഡോ.എം.സ്റ്റീഫന്

0 1,456

തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും അന്തർദേശീയ സംഘടനയായ  ഐ പി സി ഗ്ലോബൽ മീഡിയ സോസിയേഷന്റെ 2020 വർഷത്തെ മാധ്യമ പുരസ്കാരം ഡോ.എം.സ്റ്റീഫന് നല്കും. നവം.11 ന് തിരുവല്ലയിൽ  രക്ഷാധികാരി പാസ്റ്റർ ഡോ.കെ.സി ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗമാണ് അവാർഡിന് പരിഗണിച്ചത്. മാധ്യമ പ്രവർത്തകരായ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, ഫിന്നി പി മാത്യു, ടോണി ഡി ചെവൂക്കാരൻ, സജി മത്തായി കാതേട്ട്, ഷാജി മാറാനാഥ, എം.വി.ഫിലിപ്പ് എന്നിവർ
പുരസ്കാര ജേതാവിന്റെ മികവുകൾ വിലയിരുത്തി. 2020 ജനുവരിയിൽ   കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന  മീഡിയ ഗ്ലോബൽ മീറ്റിൽ  പുരസ്കാരവും പ്രശസ്തി പത്രവും നല്കും. അര നൂറ്റാണ്ട് കാലമായി രചനയിലും വേദാദ്ധ്യാപന രംഗത്തും സജീവമായ ഡോ.എം.സ്റ്റീഫൻ 30 ൽ പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.  വേദ ചിന്തകൻ,  ഗ്രന്ഥകാരൻ, മികച്ച ലേഖന കർത്താവ് എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം പെന്തെക്കോസ്ത് ആനുകാലികങ്ങളിലും ഒട്ടേറെ ലേഖനങ്ങളും പഠനങ്ങളും രചിച്ചിട്ടുണ്ട്. Introducing Christian Ethics, New trends in Christian Theology, Post Modernism and Post Colonialism, Christian Theology in Christian Contest, ഭാരതീയ ക്രൈസ്തവ ദർശനം, ക്രിസ്തു ദർശനവും ഉൾകാഴ്ചയും തുടങ്ങിയ ഗ്രന്ഥങ്ങൾ ഏറെ ശ്രദ്ധയമാണ്. അദദ്ദേഹത്തിന്റെ  പുസ്തകങ്ങളിൽ ചിലത് സെറാമ്പൂർ
തിയോളജിക്കൽ യൂണിവേഴ്സിറ്റി പാഠപുസ്തകമായി
അംഗീകരിച്ചിട്ടുണ്ട്.

തീവ്രാനുഭവങ്ങളുടെ ജൈവലോകത്തെ അടയാളപ്പെടുത്തുന്ന ഭാഷയും ക്രിസ്തീയ ധാർമികതയിൽ അധിഷ്ഠിതമായ   നിലപാടുകളും ഡോ. സ്റ്റീഫന്റെ സവിശേഷതകളാണ്.
അടിച്ചമർത്തപ്പെടുന്നവരുടെയും മർദ്ദിതരുടെയും ഭാഗത്തു നിന്നുള്ള സാമൂഹിക പരിവർത്തനം അദ്ദേഹത്തിന്റെ രചനകളിലെ പ്രധാന പ്രമേയങ്ങളാണ്. ക്രിസ്തു കേന്ദ്രീകൃതമായ  സാമൂഹിക പരിവർത്തനമാണ് എന്നെന്നും നിലനില്ക്കുന്നതെന്ന് അദ്ദേഹം തന്റെ രചനകളിലൂടെ വെളിപ്പെടുത്തുന്നു. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലായിരിക്കുന്നതോടൊപ്പം ഇന്ത്യയിലെ വിവിധ
സെമിനാരികളിലും വിസിറ്റിംഗ് പ്രൊഫസറായി അദ്ധ്യാപനം നടത്തുന്നു. പൂനെ UBS നിന്നും BD യും ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ  നിന്നും Mth നേടിയിട്ടുണ്ട്.കൂടാതെ ബാംഗ്ലൂർ ധർമ്മാരം വിദ്യാ ക്ഷേത്രത്തിൽ നിന്നും വേദശാസ്ത്രത്തിൽ ഡോക്ടറേറ്റും  നേടിയ എം.സ്റ്റീഫൻ വടവാതൂർ ശാലേം ബൈബിൾ കോളേജിലും ,നെടുമ്പ്രം ഗോസ്പൽ സെന്ററിലും വേദ പഠനം നടത്തിയിട്ടുണ്ട്. കോട്ടയം ഐ.പി.സി ഫിലെദെൽഫിയ സഭാംഗമാണ്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: സുഗന്ധ. മക്കൾ: തോമസ് സ്റ്റീഫൻ, മാത്യു സ്റ്റീഫൻ

You might also like
Comments
Loading...