വൈ പി സി എ ഗോൾഡൻ ജൂബിലി ഇയർ

0 562

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭയുടെ യുവജന പ്രസ്ഥാനമായ വൈ പി സി എ ആരംഭിച്ചിട്ട് നവംബർ 24 ന് അൻപത് (1969_2019 ) വർഷം തികയുകയാണ്

അനേകരെ ആത്മീയമായി വളർത്തിയെടുക്കുവാനും, ദൈവിക ശുശ്രൂഷയിൽ ഒരുക്കി എടുക്കുവാനും ലോക സുവിശേഷീകരണത്തിൽ പങ്കാളികളാകുവാനും വൈ പി സി എ ക്ക് കഴിഞ്ഞു. ഈ പ്രത്യേക സാഹചര്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ സുവിശേഷ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. അതിന്റെ പ്രാരംഭ ഉദ്ഘാടനം എന്ന നിലയിൽ വൈ പി സി എ ഒരുക്കുന്ന പ്രാർത്ഥന കൂട്ടായ്മ.
ലോക സംഭവങ്ങളുടെ വെളിച്ചത്തിൽ വരുന്ന ദിവസങ്ങളിൽ ശക്തമേറിയ ഉണർവിനായി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൈകോർക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

നവംബർ 24 ഞായറാഴ്ച വൈകുന്നേരം 6. 30 മുതൽ ചൊവ്വാഴ്ച വൈകുന്നേരം ഒമ്പതു മണിവരെ ചിങ്ങവനം ബെഥേസ്‌ദ നഗറിൽവെച്ച് 50 മണിക്കൂർ പ്രാർത്ഥന തുടർമാനമായി നടത്തുവാൻ തീരുമാനിച്ചു . ആ ദിവസങ്ങളിൽ ദൈവ സഭയിലെ എല്ലാ ദൈവദാസൻമാരുടെയും, യുവജനങ്ങളുടെയും, സഭാ വിശ്വാസികളുടെയും പങ്കാളിത്തവും, കൂട്ടായ്മയും ഉണ്ടാകും. ന്യൂ ഇന്ത്യ ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്ന ഈ പ്രാർത്ഥനാ സംഗമത്തിൽ ജനറൽ സ്റ്റേറ്റ് അംഗങ്ങളും , റീജണൽ ലോക്കൽ സെക്രട്ടറിമാരും ഭാരവാഹികളും വൈ പി സി എ അംഗങ്ങളും വിശ്വാസ സമൂഹം പങ്കെടുക്കുന്നതായി സംഘാടകർ അറിയിച്ചു..

A Poetic Devotional Journal

You might also like
Comments
Loading...