ചർച്ച് ഓഫ് ഗോഡ് മഴുക്കീർ കൺവൻഷൻ നവംബർ 7ന് ആരംഭിക്കും

0 445

വാർത്ത: സണ്ണി മഴുക്കീർ

മഴുക്കീർ : മഴുക്കീർ ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭയുടെ ആഭിമുഖ്യത്തിൽ കൺവൻഷനും സംഗീത വിരുന്നും മാരുതി സർവ്വീസ് സ്റ്റേഷനടുത്ത് മനോരമ ഏജൻസി ഓഫീസിനു സമീപമുള്ള പള്ളത്ത് ഗ്രൗണ്ടിൽ നവംബർ 7, 8, 9 തീയതികളിൽ വെച്ച് നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് കേരള സ്റേററ്റ് ഓവർസീയർ റവ. സി.സി. തോമസ്, പാസ്റ്റർമാരായ ജോയി പാറയ്ക്കൽ, അനീഷ് ഏലപ്പാറ, ബാബു ചെറിയാൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.റ്റി. മാത്യു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം സെന്റർ പാസ്റ്റർ ജോൺ ഫിലിപ്പ് ഉത്ഘാടനം ചെയ്യും. ജറുശലേം വോയ്സ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും പൊതുയോഗം വൈകിട്ട് 6ന് ആരംഭിക്കും .

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ പി.റ്റി മാത്യൂ 9447091953 സി. റ്റി രാജു 9497731916

Advertisement

You might also like
Comments
Loading...
error: Content is protected !!