പത്തനംതിട്ട പെന്തക്കോസ്തു സെമിത്തേരികള്‍ക്ക് നേരെ നടന്ന ആസൂത്രിത ആക്രമണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണം; പാസ്റ്റര്‍ പി.സി ചെറിയാന്‍

0 875

റാന്നി : പത്തനംതിട്ടയില്‍ പെന്തക്കോസ്ത് സെമിത്തേരികള്‍ക്ക് നേരെ നടന്ന ആസൂത്രിതമായ ആക്രമണത്തില്‍ അന്വേഷണം ശക്തമാക്കണമെന്നും പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും ചർച്ച് ഓഫ് ഗോഡ് മുൻ കൗൺസിൽ സെക്രട്ടറിയും, സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റര്‍ പി.സി ചെറിയാന്‍ അഭിപ്രായപ്പെട്ടു. സമീപകാലത്ത് ഭാരതത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭീക്ഷണി വര്‍ദ്ധിച്ചുവരികയാണ്. മിഷനറി പ്രവര്‍ത്തകര്‍ക്കെതിരെ ഭീകരമായ ആക്രമണങ്ങളാണ് സുവിശേഷ വിരോധികള്‍ അഴിച്ചുവിടുന്നത്. സഭാ സ്ഥാപനങ്ങള്‍, ആരാധാനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു.
മതസ്വാതന്ത്ര്യവും നിയമവാഴ്ചയും നിലനില്ക്കുന്ന ഒരു ജനാധിപത്യ സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ആശങ്കമുളവാക്കുന്നതാണ്. ഭരണ-ഉദ്യോഗസ്ഥ canനേത്യത്വത്തിന്റെ കുറ്റകരമായ അനാസ്ഥയില്‍ ദുഃഖമുണ്ടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement

You might also like
Comments
Loading...