സുവിശേഷ നാദം ഓഫിസ്

0 664

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റിന്റെ മുഖപത്രമായ സുവിശേഷ നാദം മാസികയുടെ നവീകരിച്ച ഓഫിസ് ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് മുളക്കുഴ സഭാ ഹെഡ്ക്വാർട്ടേഴ്സിൽ സ്റ്റേറ്റ് ഓവർസിയർ പാ.സി സി തോമസ് ഉദ്ഘാടനം ചെയ്യും.

റവ. ജോർജ് മാത്യു പുതുപ്പള്ളി ചീഫ് എഡിറ്ററായും ബ്ലസിൻ ജോൺ മലയിൽ പബ്ലിഷറായും ഉള്ള എഡിറ്റോറിയൽ ബോർഡിനാണ് ഇപ്പോൾ മാസികയുടെ ചുമതല. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിലെ ഓരോ കുടുംബത്തിലും ഓരോ സുവിശേഷ നാദം എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബോർഡ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്

Advertisement

You might also like
Comments
Loading...