ഐപിസി വടക്കേ അമേരിക്കൻ കോൺഫെറെൻസിന്റെ വിവാഹ സഹായ വിതരണം

0 1,025

തിരുവല്ല : ഐപിസി വടക്കേ അമേരിക്കൻ കോൺഫെറെൻസിന്റെ വിവാഹ സഹായ വിതരണം ഐപിസി ജനറൽ സെക്രട്ടറി ഉത്‌ഘാടനം ചെയ്തു. പാ. ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു. കോൺഫെറെൻസിന്റെ ചിലവ് വെട്ടി കുറച്ചു നിർധനരായ കേരളത്തിലെ 45 ദമ്പതികൾക്ക് 1.25 ലക്ഷം രൂപ വീതമാണ് സഹായമായി നൽകിയത്. വടക്കേ ഇന്ത്യയിലെ പ്രഥമ മലയാള പെന്തക്കോസ്തു സഭയായ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി 20 പേർക്ക് വിവാഹസഹായം നൽകി. അസംബ്‌ളി സീനിയർ ശുശ്രുഷകൻ പാ. ഡോ.വിത്സൺ വർക്കി, പാസ്റ്റർമാരായ രാജു പൂവക്കാല, ഷിബു നെടുവേലിൽ, ടി. എം. മാത്യു, ഫിന്നി പി. മാത്യു, സജി മത്തായി കാതേട്, സുദർശനൻപിള്ള, സ്റ്റാർല ലുക്ക്, ഡോ. റോജൻ സാം, സുധി കല്ലുങ്കൽ, അജു അലക്സ്, ജെയിംസ് വർക്കി, കോൺഫറൻസ് സെക്രട്ടറി വര്ഗീസ് ഫിലിപ്പ്, ട്രഷറർ ബാബു കൊടുന്തറ, മിഷൻ കോഓർഡിനേറ്റർ സാം വര്ഗീസ് എന്നിവർ പ്രസംഗിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...