ഐ പി സി പത്തനംതിട്ട ഡിസ്ട്രിക്റ്റ് പി വൈ പി എ – സൺ‌ഡേ സ്കൂൾ ന്റെ ആഭിമുഖ്യത്തിൽ യൂത്ത് ക്യാമ്പ് സെപ്റ്റംബർ 9 ന്

0 1,095

പത്തനംതിട്ട : ഐ പി സി പത്തനംതിട്ട ഡിസ്ട്രിക്റ്റ് പി വൈ പി എ – സൺ‌ഡേ സ്കൂൾ ന്റെ ആഭിമുഖ്യത്തിൽ യൂത്ത് ക്യാമ്പ് സെപ്റ്റംബർ 9 കുമ്പനാട് മുട്ടുമണ്ണ് ഐ സി പി എഫ് ക്യാമ്പ് സെന്ററിൽ തുടങ്ങി. സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ പി പി മാത്യുന്റെ അധ്യക്ഷതയിൽ ഐ പി സി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് ഉത്‌ഘാടനം ചെയ്തു
സ്റ്റാൻലി റാന്നി ഗാന ശ്രിശ്രുഷക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ബിനു വടശ്ശേരിക്കര, എബി അയിരൂർ എന്നിവർ മുഖ്യസന്ദേശം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ ബിന്നി ജോൺ, ഷാജൻ എടക്കാട്, ടി ഡി ബാബു, വർഗീസ് ബേബി, സാം പി ജോസഫ്, ഷിബു കല്ലട ക്ലാസുകൾ നയിക്കും. പാസ്റ്റർ ജോസ് സാമുവേൽ, സാം പനച്ചയിൽ, ബിനു കൊന്നപ്പാറ, മോൻസി സാം, തോമസ് വർഗീസ്, ജിജി ചാക്കോ, തോമസ് ജോസഫ്, ബിജു കൊന്നപ്പാറ, ജിന്നി കാനാത്തറയിൽ, സുബിൻ വർഗീസ് എന്നിവർ യോഗങ്ങൾക്ക് അധ്യക്ഷത വഹിക്കും.

Advertisement

You might also like
Comments
Loading...