പിവൈസി ക്ക് പുതിയ നേതൃത്വം: അജി കല്ലിങ്കൽ പ്രസിഡണ്ട്, പാ.റോയിസൺ ജോണി സെക്രട്ടറി

0 1,034

തിരുവല്ല: മലയാള പെന്തക്കോസ്തു യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്തു യൂത്ത് കൗൺസിലിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടായി അജി കല്ലിങ്കലും ( ഐപിസി ) സെക്രട്ടറിയായി പാ.റോയിസൺ ജോണിയും (എ.ജി) ട്രഷററായി പാ.ഫിലിപ്പ് എബ്രഹാമും (ശാരോൻ ) സ്റ്റേറ്റ് കോർഡിനേറ്ററായി പാ.ഷൈജു ഞാറക്കലും (ചർച്ച് ഓഫ് ഗോഡ്) തെരെഞ്ഞെടുക്കപ്പെട്ടു.ജോജി ഐപ്പ് മാത്യുസാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ.

വൈസ് പ്രസിഡണ്ടുമാരായി പാ.സാം ഇളമ്പൽ (സി.എ) ഇവാ.അജു അലക്സ്, (പിവൈപിഎ), പാ. സോവി മാത്യു (സിഇഎം),പാ. പി എ ജെറാൾഡ് (വൈപിഇ) പാ. ഷിബു മാത്യു (വൈപിസിഎ) പാ.മാത്യു സാമുവേൽ (വൈപിഇ റിജിയൺ) എന്നിവരും ജോ. സെക്രട്ടറിമാരായി പാ.സാം പീറ്റർ (ന്യം ഇന്ത്യാ ബൈബിൾ ചർച്ച്),പാ.തേജസ് ജേക്കബ് വർഗിസ് (ഫിലെദൽഫിയ) നിബു അലക്സാണ്ടർ (ഡബ്ല്യുഎംഇ) പാ.ജയശങ്കർ ജി എസ് (പി.എം ജി ) എന്നിവരും പ്രവർത്തിക്കുന്നു

മീഡിയ-ജോഷി സാം മോറിസ്, പാ.മോൻസി ജോർജ് പ്രോഗ്രാം- പാ.ബിജു ജോസഫ്, പാ.നിക്സൺ മുട്ടാർ,

ചാരിറ്റി -പാ.സിജു സ്കറിയ,ബ്ര മോൻസി

സ്പോർട്സ്-പാ.ജെ. യേശുദാസ്,ഷിബു ഏലിയാസ്

പ്രയർ- പാസ്റ്റർ അനീഷ്‌
അഭിലാഷ്, ജോബ്
കല്ലുമല

പബ്ലിസിറ്റി-
രാജിവ് കോട്ടയം,
ബ്ലസൻ ചെമ്പട

വിദേശകാര്യം: പാ. ഡാനിയേൽ ഈപ്പച്ചൻ

ന്യു പൊജക്ട്സ്: മാത്യു ബേബി
വെസ്ളി ടി ഏബ്രഹാം

അഡ്മിനിസ്ട്രേറ്റർ -പാ റെനോൾഡ്‌ സണ്ണി
എന്നിവരാണ് മറ്റു ഭാരവാഹികൾ.

വിവിധ മേഖല ഭാരവാഹികളായി
പാ. അനിഷ് ഉമ്മൻ (പ്രസിഡണ്ട്)
റോബിൻ സാമുവൽ (സെക്രട്ടറി)
-കോസ്റ്റൽ സോൺ : തിരുവനന്തപുരം, ആലപ്പുഴ കൊല്ലം)

പാ.ഫിലിപ്പ് ഏബ്രഹാം (പ്രസിഡണ്ട്)
ലിനു ജോയി (സെക്രട്ടറി)
-സൗത്ത് സോൺ:
പത്തനംതിട്ട
കോട്ടയം, ഇടുക്കി):

പാ.എ .കെ.പൗലോസ് ( പ്രസിഡണ്ട്)
പാ. അനിഷ് ഉലഹന്നാൻ (സെക്രട്ടറി) -സെൻട്രൽ സോൺ: എറണാകുളം, തൃശൂർ പാലക്കാട്)

ജയിംസ് വർക്കി (പ്രസിഡണ്ട്)ജഡ്സൺ ജേക്കബ് (സെക്രട്ടറി) – നോർത്ത് സോൺ:മലപ്പുറം,
കോഴിക്കോട്)

പാ. അനിഷ് ഐപ്പ് (പ്രസിഡണ്ട്)
പാ. പ്രിൻസ് ജോസഫ് (സെക്രട്ടറി) –
മലബാർ സോൺ:
കാസർഗോഡ് കണ്ണൂർ വയനാട്) എന്നിവർ പ്രവർത്തിക്കും

പാ. ലിജോ കെ ജോസഫ് (ഡിപ്പാർട്ട്മെന്റ്സ്) ബ്ലസിൻ ജോൺ മലയിൽ (ഭരണ നിർവഹണം ) ജിനു വർഗീസ് (മേഖല സംവിധാനം) എന്നിവരാണ് ജനറൽ കൺവീനർമാർ.

ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗവും സണ്ടേസ്കൂൾ അസോസിയേഷൻ സംസ്ഥാന ട്രഷറാറുമായ അജി കല്ലിങ്കൽ സീയോൻ കാഹളം മാസികയുടെ ചീഫ് എഡിറ്ററാണ്.പി വൈ പി എ വൈസ് പ്രസിഡണ്ടായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. പിവൈസി സ്റ്റേറ്റ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചു വരുമ്പോഴാണ് പുതിയ നിയമനം.

സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട
പാ.റോയ്സൺ ജോണി
കുളത്തൂപ്പുഴ സ്വദേശിയും അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ ഓർഡൈൻഡ് ശുശ്രൂഷകനും ഏ.ജി. യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ(സി.എ.) മുൻ സംസ്ഥാന പ്രസിഡന്റുമാണ്. മാവേലിക്കര, കുറത്തികാട് കർമ്മേൽ ഏ.ജി. സഭാശുശ്രൂഷകനായ ഇദ്ദേഹം വടവാതൂർ ശാലോം ബൈബിൾ കോളെജ് അധ്യാപനും കൂടിയാണ്. കൂടാതെ ഉത്തരേന്ത്യൻ മിഷൻ പ്രസ്ഥാനമായ ഓപ്പറേഷൻ അഗപ്പെയുടെ സ്റ്റേറ്റ് കോർഡിനേറ്ററായി ഒരു പതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടുമുണ്ട്.

ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട മാവേലിക്കര സ്വദേശിയായ പാ.ഫിലിപ്പ് ഏബ്രഹാം ശാരോൻ സി.ഇ.എംന്റ മുൻ ജനറൽ പ്രസിഡണ്ടാണ്. കണ്ണംപള്ളി സഭാ ശുശ്രൂഷകനായ ഇദ്ദേഹം സെക്ഷെന്റ ചുമതലയും വഹിക്കുന്നു

സ്റ്റേറ്റ് കോർഡിനേറ്ററായി തെരെഞ്ഞെടുക്കപ്പെട്ട പാ.ഷൈജു തോമസ് ഞാറയ്ക്കൽ ചർച്ച് ഓഫ് ഗോഡ് മീഡിയാ ഡിപ്പാർട്ട്മെന്റ സെക്രട്ടറിയും ചർച്ച് ഓഫ് ഗോഡ്
റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇൻഡ്യ ജനറൽ സെക്രട്ടറിയും സുവിശേഷ നാദം വാർത്താ താരക യുഗാന്ത്യ സന്ദേശം, ജ്യോതിമാർഗ്ഗം മാസികകളുടെ പത്രാധിപ സമിതികളിൽ അംഗവും, കൺവൻഷൻ പ്രഭാഷകനും, എഴുത്തുകാരനും, സഭാശുശ്രൂഷകനുമാണ്.

എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ജോജി ഐപ്പ് മാത്യുസ് പി.വൈ.പി.എ മുൻ സംസ്ഥാന ആക്ടിങ്ങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, യുവജന കാഹളം, സീയോൻ കാഹളം എന്നിവയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ സേവനം ചെയ്തു.
ഇപ്പോൾ ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗം, സൺഡേസ്കൂൾ കേന്ദ്ര അസോസിയേറ്റ് സെക്രട്ടറി, മാധ്യമപ്രവർത്തകൻ, പി.സി.ഐ ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ സേവനം ചെയ്യുന്നു.

സോണൽ പ്രസിഡണ്ടുമാർ സെക്രട്ടറിമാർ, ജില്ലാ പ്രസിഡണ്ടുമാർ സെക്രട്ടറിമാർ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായിരിക്കും

പി സി ഐ പ്രതിനിധി അജി കുളങ്ങര തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Advertisement

You might also like
Comments
Loading...
error: Content is protected !!