വി.നാഗല്‍ ലൈബ്രറി കൌണ്‍സില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വാർത്ത : സിറിൽ ജോർജ്

0 1,066

കുന്നംകുളം: കുന്നംകുളത്തും പരിസരപ്രദേശത്തുമുള്ള 75ല്‍ പരം വേര്‍പാട് സഭകളുടെ സംയുക്ത സംരംഭമായ വി.നാഗല്‍ ഗാര്‍ഡന്‍ സെമിത്തേരിയുടെ ആഭിമുഖ്യത്തില്‍ വി.നാഗല്‍ ലൈബ്രറി കൌണ്‍സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഞായര്‍ വൈകീട്ട് 4.30ന് വി.നാഗല്‍ ചാപ്പലില്‍ വെച്ച് സെമിത്തേരി സംരക്ഷണ   സമിതി പ്രസിഡന്റ് പാസ്റ്റര്‍ എം.ജി ഇമ്മാനുവേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബഹു: കുന്നംകുളം എം.എല്‍.എ ശ്രീ.ബാബു എം.പാലിശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ ലൈബ്രറി സെക്രട്ടറി ഡോ.സാജന്‍.സി.ജെയ്ക്കബ് ആമുഖപ്രസംഗം നിര്‍വ്വഹിച്ചു. കേരളത്തില്‍ തന്നെ ആദ്യമായി ക്രമീകരിക്കുന്ന വേര്‍പാട് സഭകളുടെ സംയുക്ത ലൈബ്രറി ആദ്യ അംഗത്വവിതരണം ഡോ.സി.വി.അബ്രഹാം നിര്‍വഹിച്ചു. സെമിത്തേരി സെക്രട്ടറി പാസ്റ്റര്‍ അനില്‍ തിമോത്തി സ്വാഗതം ആശംസിച്ചു. വാര്‍ഡു കൌണ്‍സിലര്‍ ഷാജി ആനിക്കല്‍,പാസ്റ്റര്‍മാരായ കുരിയാക്കോസ് ചക്രമാക്കില്‍, ബെന്നി ജോസഫ്, സന്തോഷ് ജോണ്‍, അജീഷ്.കെ.മാത്യു, കെ.എ ഡേവീസ്, സഹോദരന്‍മാരായ പീറ്റര്‍.സി.ചാക്കോ, സി.ജെ എബ്രഹാം, പി.റ്റി.ജോസ്, തോമസ് സാം, ബേബി.സി.സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഇവാ.ഷാജന്‍ മുട്ടത്ത് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം ഉച്ചയ്ക്ക് 2 മണിമുതല്‍ ഉപരിപഠനം സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കായി കരിയര്‍ ഗൈഡന്‍സ് & കൌണ്‍സിലിംഗ് ക്യാമ്പ് ചാപ്പലില്‍ വെച്ച് നടന്നു. ഡോ. സി.വി അബ്രഹാം ക്യാമ്പിന് നേതൃത്വം നല്‍കി

Advertisement

You might also like
Comments
Loading...