ഫ്രീഡം 2019- ലഹരി മോചന സന്ദേശ യാത്ര നാളെ അടൂരിൽ!!!

0 119

(വാർത്ത : ഷാജി ആലുവിള)

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ സി.എ., ഇവാഞ്ചലിസം ഡിപ്പാർട്ടമെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 15 നു ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തുന്നു.
രാവിലെ 8 മണിക്ക് അടൂർ ഏ. ജി. സഭയിൽ യിൽ നിന്നും ആരംഭിക്കുന്ന സന്ദേശറാലിയുടെ ഉൽഘാടനം അടൂർ എം.എൽ. എ. ശ്രീ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും. സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ജോസ് ടി. ജോർജ്ജ് ഉത്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. അടൂർ സെക്ഷൻ പ്രവർത്തന പരിധിയിലുള്ള വിവിധ സ്‌ഥലങ്ങളിലൂടെ സന്ദേശ റാലി കടന്നു പോകും. മദ്യവും മയക്കു മരുന്നും മറ്റ്‌ ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് മൂലമുള്ള വിപത്തുകളെ പറ്റി സവിസ്തരം പല സ്ഥലങ്ങളിലും പ്രഘോഷിക്കുന്നതും ആണ്. നൂറിൽ പരം ഇരുചക്ര വാഹനത്തിലുള്ള “ഫ്രീഡം 2019” എന്ന ലഹരി വിരുദ്ധ സന്ദേശ റാലി വൈകിട്ട് ആറു മണിക്ക് അടൂരിൽ അവസാനിക്കും.

- Advertisement -

You might also like
Comments
Loading...
error: Content is protected !!