കംഫർട്ട് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മത്സരങ്ങൾ നടത്തപ്പട്ടു

0 739

ഹരിയാന : ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യയുടെ യുവജന വിഭാഗമായ CCYM (കംഫർട്ട് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ്)ന്റെ ആഭിമുഖ്യത്തിൽ ഫരീദാബാദ് ചാപ്റ്റർ 28.7.2019 ന് ബൈബിൾ ക്വിസും ചിത്ര രചന മത്സരവും നടത്തപ്പെട്ടു. ഡൽഹിക്ക് സമീപം ഉള്ള ഫരീദാബാദ് സെക്ടർ 3 അസംബ്ലിസ് ഓഫ് ഗോഡ് സഭയിൽ വച്ചു നടത്തപ്പെട്ട ഈ മത്സരങ്ങളിൽ
ഏകദേശം 105 പേർ പങ്കെടുത്തു. CCYM കമ്മിറ്റി അംഗങ്ങളായ ബ്രദർ ജോബിമാത്യു, പാസ്റ്റർ സന്തോഷ്‌, ജിജി പ്രമോദ് എന്നിവരുടെ മേൽനോട്ടത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തപ്പെട്ടത്. ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്നും ആയിരുന്നു ബൈബിൾ ക്വിസ്.

A Poetic Devotional Journal

You might also like
Comments
Loading...