അസംബ്ലീസ് ഓഫ്‌ ഗോഡ് അഞ്ചൽ സെക്ഷനിൽ പാസ്റ്റർ തോമസ് മാത്യു വീണ്ടും പ്രസ്‌ബിറ്റർ.

0 1,843

വാർത്ത : ഷാജി ആലുവിള

അഞ്ചൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്, അഞ്ചൽ സെക്ഷനിൽ നടന്ന സെക്ഷൻ തെരഞ്ഞെടുപ്പിൽ പാസ്റ്റർ തോമസ് മാത്യു വിനെ എതിരില്ലാതെ അടുത്ത രണ്ടു വർഷത്തേക്ക് പ്രസ്‌ബിറ്ററായി തെരഞ്ഞെടുത്തു. തന്റെ കഴിഞ്ഞകാല സെക്ഷൻ പ്രവർത്തനങ്ങളെയും നേന്ത്രുത്വ പാഠവത്തെയും ജനം വിലയിരുത്തിയാണ് വീണ്ടും അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
അഞ്ചൽ ഠൗൺ ഏ. ജി. സഭയിൽ വെച്ചു നടന്ന സമ്മേളനത്തിൽ മധ്യ മേഖലാ ഡയറക്ടർ റവ. വി. വൈ. ജോസ് കുട്ടി അധ്യക്ഷത വഹിച്ചു. ഇന്നും എന്നും ദൈവത്താൽ നടത്തുന്ന അഭിഷക്തൻ മാർക്ക് മാത്രമേ ദൈവ കൃപയുടെ കാൽച്ചുവടുകളോടുകൂടി ആത്മീയ പോരാട്ടത്തിൽ മുന്നേറി സമൂഹത്തെ നയിക്കാൻ സാധിക്കു എന്ന്‌ പാസ്റ്റർ ജോസ് കുട്ടി ഓർമിപ്പിച്ചു.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക്. വി. മാത്യു മുഖ്യ പ്രാസംഗികൻ ആയിരുന്നു. ഇനി നിങ്ങൾ ദാസനല്ല പുത്രത്വം പ്രാപിച്ച ദൈവഹിതത്താൽ ഉള്ള അവകാശികൾ അത്രേ. ദൈവം തെരഞ്ഞെടുക്കുകയും ദൈവം അറിഞ്ഞിരിക്കയും ചെയ്തിട്ട് ആദിമ പാഠങ്ങളിലേക്കു നാം മടങ്ങി പോകാതെ വിളിച്ച വിളിയുടെ പൂർത്തീകരണത്തിനായി വിശുദ്ധിയോടും വിശ്വസ്തയോടും കൂടി ഓടി ഓട്ടം തികക്കുക എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നിരീക്ഷകൻ കൂടി ആയിരുന്നു ഡോ.ഐസക് വി മാത്യു.
മത്സരങ്ങൾ ഇല്ലാതെ ആണ് ആദ്യ നോമിനേഷനിൽ തന്നെ സെക്ഷൻ അഞ്ചംഗ കമ്മറ്റിയെ തെരഞ്ഞെടുത്തത്. സെക്രട്ടറി ആയി പാസ്റ്റർ ജെ. ജോൺസൺ (വിളക്കുപാറ), ട്രഷർ ആയി പാസ്റ്റർ ലൂക്കോസ് മത്തായി(ചണ്ണപ്പെട്ട) കമ്മറ്റി അംഗങ്ങളായി, ബ്ര. സാം. ടി. ജോർജ്ജ്‌ , അഞ്ചൽ (എം.ഡി- സാം ഒപ്ടിക്കൽസ് അഞ്ചൽ) ബ്ര. സ്വാൻ കുട്ടി (കല്ലുവെട്ടാംകുഴി) എന്നിവരെയും തെരഞ്ഞെടുത്തു. ഡിസ്ട്രിക്ട് ചുമതലയിൽ ഓഫീസ് മാനേജർ ടോംസ് ഏബ്രാഹാം, പാസ്റ്റർ ലിജോ കുഞ്ഞുമോൻ എന്നിവരുടെ സേവനം മികവേറിയതായിരുന്നു. അസിസ്റ്റന്റ് സൂപ്രണ്ടും മധ്യമേഖലാ ടയറക്ടറും ചേർന്ന് നിയുക്ത കമ്മറ്റിയുടെ നിയോഗ പ്രാർത്ഥന നടത്തി. തികച്ചും മാതൃകാ പരവും സമാധാന പരവുമായ തെരഞ്ഞെടുപ്പ് ആയിരുന്നു അഞ്ചൽ സെക്ഷനിൽ നടന്നത്.

Advertisement

You might also like
Comments
Loading...
error: Content is protected !!