ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ YPE എറണാകുളം സോണലിന്റെ സ്കൂൾ കിറ്റ് വിതരണവും അവാർഡ് ദാനവും

0 384

എറണാകുളം : ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ഇന്‍ ഇന്ത്യ YPE എറണാകുളം സോണലിന്റെ ആഭിമുഖ്യത്തില്‍ മെയ്‌ 29 ബുധനാഴ്ച സ്‌കൂള്‍ കുട്ടികള്‍ക്കായി സ്‌കൂള്‍ കിറ്റ്‌ വിതരണം ചെയ്യുകയും, എറണാകുളം സോണലിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു..പാസ്റ്റര്‍ ക്രിസ്റ്റഫർ ടി രാജു അധ്യക്ഷത വഹിച്ച മീറ്റിംഗ്‌ ദൈവസഭയുടെ കേരള സ്റ്റേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ പാസ്റ്റര്‍ വൈ. റെജി ഉദ്‌ഘാടനം ചെയ്‌തു. ആദ്യ കിറ്റ് YPE കേരള സ്‌റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജറാൾഡ് വിതരണം ചെയ്തു..സഭാ സമീപവാസികളും, സോണലിലെ വിവിധ ഡിസ്ട്രിക്റ്റിലുമുള്ള 120 ല്‍ അധികം സ്‌കൂള്‍ കുട്ടികള്‍ക്കാണ്‌ ഈ വര്‍ഷം കിറ്റുകള്‍ നല്‍കിയത്‌. YPE എറണാകുളം സോണൽ കോർഡിനേറ്റർ ബ്രദര്‍ സജു സണ്ണിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ്‌ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണ പരിപാടി സംഘടിക്കപ്പെടുന്നത്‌. മീറ്റിംഗില്‍ എറണാകുളം സൗത്ത് ഡിസ്ട്രിക്റ്റ് പാസ്റ്റർ എബ്രഹാം സ്കറിയ, Pr. എബ്രഹാം മാത്യു, കളമശ്ശേരി YPE സെക്രട്ടറി ബ്രദര്‍ അജി കുമ്പനാട്, കളമശ്ശേരി മുനിസിപ്പൽ വാർഡ് കൗൺസിലർ ഡീന റാഫേൽ എന്നിവർ ആശംസകള്‍ അറിയിച്ചു. മൂവാറ്റുപുഴ ഡിസ്ട്രിക്റ്റ് പാസ്റ്റർ ഉമ്മൻ ജോൺ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രാർത്ഥിച്ചു

Advertisement

You might also like
Comments
Loading...
error: Content is protected !!