യാത്ര അയപ്പു നൽകി.

0 2,035

കരുനാഗപ്പള്ളി: കൊല്ലക അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, പ്രശസ്ത എഴുത്തുകാരനും , പത്ര പ്രവർത്തകനും, സാമൂഹിക പ്രവർത്തകനും ആയ പാസ്റ്റർ ഷാജി ആലുവിളക്ക്‌ യാത്ര അയപ്പു നൽകി.കാർത്തികപ്പള്ളി സെക്ഷനിൽ പള്ളിപ്പാട് ടൗൺ.ഏ. ജി. ചർച്ചയിലേക്ക് ആണ് സ്‌ഥലം മാറി പോകുന്നത്.

കൊല്ലക ഏ. ജി. സഭയുടെ ശുശ്രൂഷകനായി മൂന്നുവർഷത്തെ തന്റെ സേവനം സഭയുടെ പ്രവർത്തനങ്ങൾക്കു പുരോഗമനം ഉണ്ടാക്കി. ദൈവാലയവും പരിസരവും മനോഹരമാക്കി തീർക്കുവാൻ പാസ്റ്റർ ആലുവിള പ്രതേകം ശ്രെദ്ധിച്ചു. സഭയുടെ യാത്ര അയപ്പു സമ്മേളനത്തിൽ അദ്ദേഹത്തിന്റെ മികച്ച സേവനത്തിന് സഭാ ട്രെസ്റ്റി ശ്രീ. ലൂക്കോസ് വർഗ്ഗീസ് സഭക്കുവേണ്ടി ക്യാഷും, സി.എ. ക്കുവേണ്ടി ഷിജോയും, സുബിയും ചേർന്ന് സ്നേഹോപഹാരമായി മോമന്റോയുംകൊടുത്തു ആദരിച്ചു. കൊല്ലക സഭാ സണ്ടേസ്കൂൾ അധ്യാപികയും, WMC പ്രസിഡന്റും ആയിരുന്ന ലിസി ആലുവിളക്ക് പ്രത്യേകം ഉപഹാരങ്ങൾ സണ്ഡേസ്കൂളും WMC യും നൽകി ആദരിച്ചു.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കരുനാഗപ്പള്ളി ബ്രാഞ്ചിലും പാസ്റ്റർ ഷാജി ആലുവിള സജീവ പ്രവർത്തകൻ ആയിരുന്നതിനാൽ കൊല്ലക സെന്റ് തോമസ് മർത്തോമപള്ളിയിൽ വെച്ചു നടന്ന ബൈബിൾ സൊസൈറ്റിയുടെ യാത്ര അയപ്പു സമ്മേളനത്തിൽ റവ. ഫിലിപ് സക്കറിയ മൊമെന്റോ നൽകി ആദരിച്ചു. BSI കരുനാഗപ്പള്ളി ഡയറക്ടർ അലക്‌സാണ്ടർ ഏബ്രഹാം ആശംസയും അറിയിച്ചു.
സഭാ ശുശ്രൂഷകർ, പുരോഹിതൻമാർ, സാമൂഹിക പ്രവർത്തകർ, ഡോ. പീറ്റർ ജോയി, ഷാന്റി ജോൺ, കരുനാഗപ്പള്ളി സെക്ഷൻ പ്രതിനിധികൾ, പ്രസ്‌ബിറ്റർ പാസ്റ്റർ. കെ. ജോയി, പാസ്റ്റർമാരായ റോയി ശാമുവേൽ, ജോസ് എബ്രഹാം, സാം.റ്റി. ബേബി, സി.വൈ. തങ്കച്ചൻ, അലക്സ് ശാമുവേൽ, കെ.സി.മാത്യു, ജിൻസ് ജോൺ ,സിസ്റ്റർ മിനി സാം എന്നിവരും ആശംസകൾ അറിയിച്ചു. ശാലേം ധ്വനിയുടെ ആശംസകൾ ഫോണിലൂടെ അറിയിക്കുകയും ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...