പേരെക്കോണം അസെംബ്ലീസ് ഓഫ് ഗോഡ് ദൈവസഭാ ഹാൾ തീവെച്ചു നശിപ്പിച്ചു

0 1,423

തിരുവനന്തപുരം : പേരെക്കോണം അസെംബ്ലീസ് ഓഫ് ഗോഡ് ദൈവസഭാ ഹാൾ ഒരു കൂട്ടം സുവിശേഷ വിരോധികൾ തീ വെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിർമാണത്തിലിരിക്കുന്ന സഭയുടെ പൂട്ട് കുത്തി പൊളിച്ചു അകത്തു കടന്ന സുവിശേഷ വിരോധികൾ സഭാ ഹാൾ പണിയുവാൻ വെച്ചിരുന്ന സാമഗ്രികൾ , പായ , നിർമാണ സാമഗ്രഹികൾ കസേരകൾ എന്നിവ തീയിട്ടു നശിപ്പിക്കുകയായിരുന്നു.

പുലർച്ച് സംഭവം അറിഞ്ഞ സമീപ വാസികൾ സഭാ പാസ്റ്ററിനെ വിളിച്ചു വരുത്തുകയും ചെയ്തു , പരാതിയെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തു എത്തുകയും കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!