തിരുവല്ലാ സോണൽ വൈ പി ഈ ക്യാമ്പ് സമാപിച്ചു.
തിരുവല്ല: വൈ.പി. ഈ. തിരുവല്ല സോണൽ പ്രഥമ ക്യാമ്പ് കാബോദ് 2018 ഏപ്രിൽ 16 മുതൽ 18 വരെ തിരുവല്ല കൺവെൻഷൻ സ്റ്റേഡിയത്തിൽ നടന്നു. വൈ.പി. ഈ. സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ എ.റ്റി. ജോസഫ് ഉദ്ഘാടനം ചെയ്തു പാസ്റ്റർ ബാബു ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ബ്രദർ . സാബു വാഴക്കൂട്ടത്തിൽ സ്വാഗതമാശംസിച്ചു. വൈ.പി. ഈ. സംസ്ഥാന സെക്രട്ടറി ബ്രദർ ‘ മാത്യു ബേബി സണ്ടേസ്കൂൾ സംസ്ഥാന സെക്രട്ടറി പാ.സാലു വർഗീസ് എന്നിവരും ബോർഡ് അംഗങ്ങളും ആശംസകൾ അറിയിച്ചു. വൈകുന്നേരം നടന്ന മ്യൂസിക് നൈറ്റിൽ കേരള സ്റ്റേറ്റ് ഓവർസിയർ പാ.സി.സി. തോമസ് മുഖ്യ പ്രഭാഷണം നടത്തി.
വിവിധ സെഷനുകളിൽ ഡോക്ടർ.ജയിസൺ തോമസ്, ഡോ: എബി തോമസ്, ഇവാ.ജിഫി യോഹന്നാൻ, പാ.ഷിബു കെ.മാത്യു, പാ. അനീഷ് ഏലപ്പാറ, പാ.ഗ്ലാഡ്സൺ ജോൺ, പാ. പ്രിൻസ് റാന്നി എന്നിവർ ക്ലാസുകൾ നയിച്ചു.
ബിഹേവിയറൽ ട്രെയിനിങ്, മ്യൂസിക് നൈറ്റ്, ഡിവോഷൻ, മിഷൻ ചലഞ്ച്, ടാലന്റ് നൈറ്റ്, ഗെയിംസ്, സെഷനുകൾ ഉണ്ടായിരുന്നു.
ഇരുന്നൂറിൽ പരം ആളുകൾ കടന്നുവന്ന ക്യാമ്പിൽ 21 യുവജനങ്ങൾ സ്നാനം ഏൽക്കാൻ തീരുമാനമെടുത്തു, പത്ത് പേർ പൂർണ്ണ സമയ സുവിശേഷ വേലയ്ക്കു വേണ്ടി സമർപ്പിച്ചു. കടന്നുവന്ന യുവജനങ്ങളുടെ ജീവിതത്തിൽ ക്യാമ്പ് അനുഗ്രഹമായിരുന്നു.
സോണൽ പേട്രൺ പാ.വൈ.ജോസ്, പാസ്റ്റേഴ്സ്. കെ.എം.ചെറിയാൻ (മാവേലിക്കര), എം.ഇ.സാമുവേൽ (കറ്റാനം), റ്റി.എം.മാമ്മച്ചൻ (തിരുവല്ല) അനിയൻകുഞ്ഞ് സാമുവേൽ ( പന്തളo) ഡെന്നീസ് വർഗീസ്, കെ.വി.ഗീവർഗ്ഗീസ്, റോബിൻ മാത്യു, ബിജിൻ ബി.ചെറിയാൻ, എബിൻ കുര്യൻ, എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു. ഇവാ.റോഷൻ, ബ്രദർ. എബി, ബ്രദർ, ബ്ലസ്സൻ എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി. ബ്രദർ .ജെസ്റ്റിൻ, ജോയൽ കുളങ്ങര എന്നിവർ ഗെയിമുകൾക്ക് നേതൃത്വം നൽകി.
സോണൽ കോഡിനേറ്റർ പാ.കെ.വി.ഗീവർഗ്ഗീസ്, സെക്രട്ടറി ബ്രദർ.സാബു വാഴ്ക്കൂട്ടത്തിൽ, ട്രഷറർ ബ്ര. എബി ഈപ്പൻ, ജോ. കോഡിനേറ്റർ ബ്രദർ.സാംസൺ റ്റി.സാം, ജോയിന്റ് സെക്രട്ടറി പാ. ബിജിൻ ബി.ചെറിയാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.