മൂന്നാമതു വാണിയംകുളം കൺവെൻഷൻ ഏപ്രിൽ 11 മുതൽ 14 വരെ

0 983

പാലക്കാട്‌: ചർച്ഛ് ഓഫ് ഗോഡ് ഗോസ്പൽ സെന്റർ ഒറ്റപ്പാലം വാണിയംകുളം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 വ്യാഴം, 12 വെള്ളി, 13 ശനി, 14 ഞായർ ദിവസങ്ങളിൽ വാണിയംകുളം അവിൽ മിൽ റോഡിന് സമീപം സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. സുപ്രസിദ്ധ സുവിശേഷ പ്രസംഗകരായ പാസ്റ്റർ സാം ജോസഫ് കുമരകം, പാസ്റ്റർ നിഷാന്ത് ജോർജ് ദുബായ്, പാസ്റ്റർ സതീഷ് ഫിലിപ്പ് എറണാകുളം, പാസ്റ്റർ റെജി നാരായണൻ റാന്നി, സിസ്റ്റർ ഫെബി സതീഷ് എറണാകുളം, പാസ്റ്റർ സുനി ഐക്കാട് റാന്നി എന്നിവർ വിവിധ യോഗങ്ങളിൽ ശുശ്രുഷിക്കും.എല്ലാം ദിവസവും രാവിലെ 10:30 മുതൽ 1:30 വരെയും, വൈകിട്ട് 5:30 മുതൽ 09:00 വരയും യോഗ സമയം ക്രമീകരിച്ചിരിക്കുന്നു. അനുഗ്രഹീത ഗായകൻ ജോബി ജോണും, ഓൾ മൈറ്റി മ്യൂസിക് ടീമും ചേർന്ന് സംഗീതാരാധന നിർവഹിക്കും. ചർച്ച ഓഫ് ഗോഡ് ഗോസ്പൽ സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ. ജി. രാജു കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ പ്രേം കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവെൻഷൻ നടത്തിപ്പിനായി വിപുലമായ കമ്മറ്റിയെ ചുമതലപെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 9946862010, 9995562011

Advertisement

You might also like
Comments
Loading...