ക്രൈസ്തവ ദർശനം ലോകത്തെ നന്മയിലേക്ക് നയിച്ചു, ഉത്തരാധുനികതയിലും ക്രൈസ്തവ മാനവികതയുടെ പ്രസക്തി വർധിക്കുന്നു: റവ ഒ എം രാജുക്കുട്ടി

0 682

കരിയംപ്ലാവ് : ക്രൈസ്തവ ദർശനം ലോകത്തെ നന്മയിലേക്ക് നയിച്ചെന്നും ഉത്തരാധുനിക കാലഘട്ടത്തിലും ക്രൈസ്തവ മാനവികതയുടെയും ദർശനത്തിന്റെയും പ്രസക്തി വർദ്ധിച്ചെന്നു ഡോ ഒ എം രാജുക്കുട്ടി പ്രസ്താവിച്ചു. WME സഭകളുടെ 70-മത് ദേശീയ ജനറൽ കൺവൻഷൻ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. WME ജനറൽ സെക്രട്ടറി പാസ്റ്റർ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. സംഗീത ആൽബത്തിന്റെയും കൺവൻഷൻ ഗീതങ്ങളുടെയും പ്രകാശനം രാജു എബ്രഹാം എം.എൽ.എ നിർവഹിച്ചു. പാസ്റ്റർ ഷിബു തോമസ് മുഖ്യസന്ദേശം നൽകി. സപ്തതി നിറവിൽ മുന്നേറുന്ന കരിയംപ്ലാവ് കൺവൻഷനിൽ ആദ്യദിനം ഹെബ്രോൻ സ്റ്റേഡിയം വിശ്വാസ സമൂഹത്തെകൊണ്ട് തിങ്ങിനിറഞ്ഞു.
ഇന്ന് രാവിലെ 8നു ബൈബിൾ സ്റ്റഡി 10നു പ്രധിനിധി സമ്മേളനം 2നു പൊതുസമ്മേളനം
വൈകിട്ട് 6നു പൊതുയോഗത്തിൽ പാസ്റ്റർമാരായ ഒ എം രാജുക്കുട്ടി, അലക്സ് വെട്ടിക്കൽ, ജോർജ് മാത്യു എന്നിവർ പ്രസംഗിക്കും.

Advertisement

You might also like
Comments
Loading...