ക്രിസ്മസ് അവധി നീട്ടിയെന്ന വാട്സ് ആപ് സന്ദേശം വ്യാജം

0 622

തിരുവനന്തപുരം: ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകൾ നാളെ തുറക്കില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാട്സ് ആപ് സന്ദേശം വ്യാജം. നാളെയല്ല മറിച്ച് ജനുവരി ഒന്നിനാണ് സ്കൂൾ തുറക്കുക എന്നാണ് വാട്സ് ആപ് സന്ദേശത്തിലുള്ളത്. പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് നാളെ (ഡിസംബര്‍ 31)യാണ് സ്കൂള്‍ തുറക്കുന്നത്. വെക്കേഷന്‍ ദിനങ്ങള്‍ പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നല്‍കുന്നതെന്നുള്ള സന്ദേശമാണ് പ്രചരിക്കുന്നത്.

സ്കൂളുകള്‍ നാളെ തന്നെ തുറക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ചില സ്വകാര്യ സ്കൂളുകൾ ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി മൂന്നിനാണ് തുറക്കുന്നത്. ഇതില്‍ മാറ്റമൊന്നുമില്ല.

Advertisement

You might also like
Comments
Loading...