4 – 14 വിൻഡോ മൂവ്‌മെന്റ് 2019 തിരുവനന്തപുരത്തും കോഴിക്കോട്ടും

0 690

4 – 14 വിൻഡോ മൂവ്‌മെന്റ് കേരള ഘടകത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന മിഷണറിമാർ, സൺഡേ സ്ക്കൂൾ അധ്യാപകർ, യൂത്ത് ലീഡേഴ്‌സ് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നു. അന്തർദേശിയ തലത്തിൽ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സംഘടനയായ 4 – 14 വിൻഡോ മൂവ്‌മെന്റ് കേരളത്തിൽ ജനുവരി 26 നു തിരുവനന്തപുരത്തും ഫെബ്രുവരി 2നു കോഴിക്കോടും സെമിനാറുകൾ നടത്തുന്നു. അന്തർ ദേശീയ തലത്തിലും ദേശീയ തലത്തിലും 4 – 14 വിൻഡോ മൂവ്‌മെന്റിനു നേതൃത്വം നൽകുന്ന മിഷണറിമാർ, ലീഡേഴ്‌സ് തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും. കേരളത്തിൽ 4 – 14 വിൻഡോ മൂവ്‌മെന്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ആണ് പ്രോഗ്രാമിന്റെ മുഖ്യ സംഘാടകർ. കൂടുതൽ വിവരങ്ങൾക്ക് : 4to14kerala.org എന്ന വെബ്‌സൈറ്റിൽ സന്ദർശിക്കുക.

Advertisement

You might also like
Comments
Loading...