എ.ജി. സൺ‌ഡേ സ്‌കൂൾ പരീക്ഷ ഫലം നാളെ

0 979

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്‌ ചർച്ച്, മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ പരീക്ഷ പേപ്പർ മൂല്യ നിർണ്ണയം നാളെ (ഡിസംബർ 22), മാവേലിക്കര ഫസ്റ്റ് എ.ജി ചർച്ചിൽ വെച്ച് രാവിലെ 9 മണിക്ക് റവ.ടി.വി.പൗലോസ് പ്രാർത്ഥിച്ച ഉത്‌ഘാടനം നിർവഹിക്കുകയും, തുടർന്ന് മൂല്യ നിർണ്ണയം ആരംഭിക്കുകയും ചെയ്യും.

തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള 53 മേഖലകളിൽ നിന്നായി ഏകദേശം 150ൽ പരം അധ്യാപകർ പങ്കെടുക്കുന്നു. മൂല്യ നിർണയത്തിന് ശേഷം, അന്ന് തന്നെ ഫലം (റാങ്ക്, ഗ്രേഡ്)
പ്രഖ്യാപിക്കുകയും ചെയ്യുന്നതായിരിക്കും.
അധ്യാപകരുടെ മൂല്യനിർണ്ണയം പരിശോധിക്കാൻ ഓരോ ഗ്രേഡിൽ 4 ചീഫിനെ വീതം നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ 20 സൂപ്പർവൈസർമ്മാരും മേൽനോട്ടം വഹിക്കുകയും ചെയ്യുമെന്ന് സൺ‌ഡേ സ്‌കൂൾ അധികൃതർ ശാലോം ധ്വനിയെ അറിയിച്ചു.

Advertisement

You might also like
Comments
Loading...