ഐ.ഈ.എം ലീഡർ ഇൻസ്റ്റിറ്റ്യുത്തിന്റെ നേതൃത്വത്തിൽ 240 വിദ്യാർഥികൾക്ക്, ഇന്ന് ഗ്രാജുവേഷൻ

0 781

മാവേലിക്കര: ഐ.ഈ.എം ബൈബിൾ കോളേജിന്റെ ആഭിമുഖ്യത്തിൽ ഏറ്റവും പുതിയ ബാച്ചിന്റെ ഗ്രാജുവേഷൻ ഇന്ന് ഐ.ഇ.എം നഗറിൽ വെച്ച് ആയിരങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു.

പകരം വെയ്ക്കാനാകാത്ത അധ്യാപക സമൂഹത്തിന്റെ നേതൃത്വവും IEM ന്റെ വ്യത്യസ്തയിൽ മുഖ്യ പങ്കുവഹിക്കുന്നു. കേവലം 40 ദിവസംങ്ങൾ മാത്രം നീണ്ടു നിന്ന വേദ പഠന ക്ലാസുകളിലൂടെ പരിധിയില്ലാത്ത ദൈവീക ജ്ഞാനം പഠിതാക്കളിലേയ്ക്കു കൈമാറാൻ ഈ അധ്യാപക സമൂഹത്തിനു കഴിയുന്നു എന്നതാണ് ഈ സംഘടനയുടെ പ്രത്യേകത.

ഇന്ന് (ഡിസംബർ 15) രാവിലെ 8 മണിക്ക് 240ൽ, 239 വേദവിദ്യാർഥികളുടെ (ഒരു വിദ്യാർത്ഥി സഹോദരൻ, കഴിഞ്ഞ ആഴ്ച നിത്യതയിൽ ചേർക്കപെട്ടു) മാർച്ചോടെ ആരംഭിച്ച വർണാഭമായ ചടങ്ങുകൾക്ക് പുറമെ, ബിനോയ് ചാക്കോ, ജിജി സാം തുടങ്ങിയ പ്രമുഖർ അടങ്ങിയ ഗായക സംഘത്തിന്റെ അനുഗ്രഹീത ഗാനങ്ങൾക്ക് മഹാസദസ്സ് സാക്ഷ്യം വഹിച്ചു.

കേരളത്തിന് അകത്തും പുറത്തുമായി പ്രവർത്തിക്കുന്ന ഒട്ടേറെ ദൈവ ദാസി/ദാസന്മാർ ഈ ചടങ്ങ് നേരിട്ട് വീക്ഷിക്കുവാനും വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിക്കുവാനും ഇവിടെ എത്തിച്ചെർന്നിരുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!