എ.ജി.മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്‌കൂൾ താലന്ത് പരിശോധന ഡിസംബർ 8ന്

0 827

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്‌കൂൾ താലന്ത് പരിശോധന ഡിസംബർ മാസം 8ന് രാവിലെ 9 മണിക്ക് നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു.
പ്രാരംഭ സമ്മേളനത്തിൽ സഭ സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലി്പ്പ് പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവഹിക്കും. പ്രസ്തുത യോഗത്തിൽ സൺ‌ഡേ സ്‌കൂൾ ഡിസ്ട്രിക്ട് ഡയറക്ടർ ബ്ര.സുനിൽ.പി.വർഗീസ് അധ്യക്ഷത വഹിക്കുകയും ചെയ്യും.

മുൻ നടത്തിയ മത്സരങ്ങളിൽ നിന്നും വിജയിച്ചവരിൽ, 3 മേഖലകളിൽ നിന്നായി ഏകദേശം 600ഓളം (ബിഗിന്നർ, പ്രൈമറി, ജൂനിയർ, ഇന്റർമിടിയേറ്റ്, സീനിയർ) കുരുന്നുകൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നു.
അനന്തരം, മത്സരം ശേഷം വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ, പാ.സജിമോൻ ബേബി (കേരള മിഷൻ ഡയറക്ടർ) ഉൽഘാടനം നിർവഹിക്കുകയും തുടർന്ന്, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നേടിയ വിജയികളെ പ്രഖ്യാപ്പിക്കുകയും ചെയ്യും. വിജയികൾക്ക് അപ്പോൾ തന്നെ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും എന്ന് സൺ‌ഡേ സ്‌കൂളിന് വേണ്ടി, കമ്മറ്റി അംഗങ്ങളായ ബ്ര.സുനിൽ.പി.വർഗീസ്‌, ബ്ര.ബിജു ഡാനിയേൽ, ബ്ര.ബാബു ജോയി എന്നിവർ അറിയിച്ചു

Advertisement

You might also like
Comments
Loading...