ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൺ പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫറൻസ് 2018

0 927

തിരുവല്ല : ദൈവസഭ കേരളാ റീജിയൺ പാസ്റ്റേഴ്സും, മറ്റ് ഔദ്യോഗിക ഭാരവാഹികളും ,സഭകളിലെ പ്രതിപുരുഷൻമാരും പങ്കെടുക്കുന്ന വർക്കേഴ്സ് കോൺഫറൻസ് പ്രത്യാശ നഗർ പാക്കിൽ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നവംബർ 28 ,29 തിയതികളിൽ നടത്തപ്പെടുന്നു പ്രസ്തുത സമ്മേളനം ദൈവസഭാ ഓവർസിയർ റവ.ഡോ: കെ സി സണ്ണിക്കുട്ടി ഇത്ഘാടനംചെയ്യും .

28 രാവിലെ 10 മുതൽ 1 മണി വരെ പാസ്റ്റേഴ്സ് കോൺഫറൻസ്സും ഉച്ചകഴിഞ്ഞ് 2 മണി മുതുൽ 4 മണി വരെ പ്രതിപുരുഷൻമാരുടെയും പാസ്റ്റർമാരുടെയും സംയുക്ത സമ്മേളനവും നടത്തപ്പെടുന്നു , 29 രാവിലെ ബിനു കണ്ണന്താനം പേഴ്സണൽ ഡെവലപ്പ്മെന്റിനെ കുറിച്ചുള്ള ക്ലാസ്സും, ഉച്ചകഴിഞ്ഞ് ദൈവസഭയുടെ ചരിത്രാവലോകന സമ്മേളനത്തോടെ രണ്ട് ദിവസത്തെകോൺഫറൻസ് പരിസമാപ്തി കുറിക്കും

 

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...