21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഡിസംബറിൽ ഏ. ജി പ്ലാമൂട് ചർച്ചിൽ നടക്കുന്നു

0 802

പ്ലാമൂട് : 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഡിസംബറിൽ ഏ. ജി പ്ലാമൂട് ചർച്ചിൽ നടക്കുന്നു. ഡിസംബർ 2 മുതൽ 23 വരെയുള്ള തിയ്യതികളിൽ രാവിലെ 10 മുതൽ 1 വരെയും വൈകുന്നേരം 6.30 മുതൽ 9 വരെയുമായിരിക്കും നടക്കുക. ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ദൈവദാസൻമാരാണ് ഉടനീളം മീറ്റിങ്ങിൽ ശുശ്രൂഷിക്കുക. പാസ്റ്റർ രഞ്ചിത്ത് തന്പി ഉത്ഘാടനം നിർവ്വഹിക്കും പാസ്റ്റർ എ. വൈ. വിൽഫ്രഡ് രാജ് ആയിരിക്കും നേതൃത്വം വഹിക്കുക. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാ. പിസി ചെറിയാൻ, പാ. റ്റിജെ ശാമുവേൽ, പാ രാജു മേത്ര, പാ. ബാബു ചെറിയാൻ, പാ പി. ആർ ബേബി. പാ. അനീഷ് കാവാലം, പാ. കെ എ എബ്രഹാം, പാ. പി എസ് ഫിലിപ്പ്, പാ. പി എസ് ഫിലിപ്പ് തുടിങ്ങി കർത്താവിൽ പ്രസിദ്ധരായ ദൈവ ദാസൻമാരും ശുശ്രൂഷിക്കുന്നു. ഇവരെ കൂടാതെ ശക്തരായ മറ്റു  ദൈവ ദാസൻമാരും ശുശ്രൂഷയിൽ ഉണ്ടായിരിക്കും. ഏവരെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതെ ചെയ്യുന്നതായി മീറ്റിംഗ് ഭാരവാഹികൾ അറിയിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...