മലയാള ഡിസ്ട്രിക്ട് സൺ‌ഡേ സ്‌കൂൾ, മഹാസമ്മേളനവും പുരസ്‌കാരങ്ങൾ നൽകി ആദരിക്കലും ;ജനുവരി 12ന്

0 623

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്, മലയാള ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്ക്കൂൾ മഹാസമ്മേളനവും, മുൻ നിശ്ചയിച്ച പ്രകാരം നടത്തിയിട്ടുള്ള വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള എവറോളിങ് ട്രോഫികൾ ഉൾപ്പടെ പുരസ്‌കാര വിതരണവും, 2019 വർഷം ജനുവരി മാസം 12ആം തീയതി ശനിയാഴ്ച, പകൽ 9 മണി മുതൽ പുനലൂരിലുള്ള എ.ജി കൺവെൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു.

സഭ സൂപ്രണ്ട് റവ: ഡോ പി.എസ്.ഫിലിപ്പ് പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യുകയും, സൺ‌ഡേ സ്‌കൂൾ മലയാളം ഡിസ്ട്രിക്ട് ഡയറക്ടർ ബ്ര: സുനിൽ.പി.വർഗീസ് അധ്യക്ഷത വഹിക്കുകയും ചെയ്യും.

മഹാസമ്മേളനത്തിൽ ഡിസ്ട്രിക്ട് തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പ്രിയ കുഞ്ഞുങ്ങൾക്ക് പുറമെ, എ.ജി കടക്കൽ പബ്ലിക് സ്‌കൂളിലെ കുരുന്നുകളും വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും.

ഡിസംബർ മാസത്തിൽ നടക്കുന്ന സൺ‌ഡേ സ്‌കൂൾ പരീക്ഷയിൽ വിവിധ റാങ്കുകളും ഗ്രേഡുകളും നേടുന്ന വിദ്യാർത്ഥികളേ പ്രത്യേകം ആദരിക്കുകയും ചെയ്യും എന്ന് മലയാള ഡിസ്ട്രിക്ട് സൺ‌ഡേ സ്‌കൂളിന് വേണ്ടി കമ്മിറ്റി അംഗങ്ങളായ ബ്ര: സുനിൽ.പി.വർഗീസ് , ബ്ര: ബിജു ഡാനിയേൽ, ബ്ര : ബാബു ജോയി എന്നിവർ അറിയിച്ചു

Advertisement

You might also like
Comments
Loading...
error: Content is protected !!