ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷന്റെ വിവിധ പദ്ധതികൾക്ക് രൂപരേഖയായി

0 764
കുമ്പനാട്: ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായി.
ഫെബ്രുവരി 20 ന് കുമ്പനാട് ഹെബ്രോ നിൽ ചേർന്ന യോഗത്തിൽ ചെയർമാൻ സി.വി.മാത്യു അദ്ധ്യഷനായിരുന്നു.
അമേരിക്ക, യു.എ.ഇ ,ബോംബെ എന്നിവിടങ്ങളിൽ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും  ഗ്ലോബൽ മീറ്റ് സംഘടിപ്പിക്കും.
എഴുത്തുകാരുടെയും വിവിധ മാധ്യമങ്ങളിലെ ചീഫ് എഡിറ്റർമാരുടെയും എഡിറ്റർമാരുടെയും കുടുംബ സംഗമം ഓണവാരത്തിൽ കേരളത്തിൽ നടത്തുന്നതിനും എഴുത്ത് ശില്പശാല നടത്തുന്നതിനും പദ്ധതികൾക്ക് രൂപം നല്കി. മാധ്യമ പ്രവർത്തകരായ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ഫിന്നി പി മാത്യു, പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ സി .പി.മോനായി, ടോണി ഡി. ചെവ്വുക്കാരൻ, കെ.ബി.ഐസക്, ഷാജി മാറാനാഥ, സിസ്.സ്റ്റാർല ലൂക്ക് ,സജി മത്തായി കാതേട്ട് എന്നിവർ പങ്കെടുത്തു.

Advertisement

You might also like
Comments
Loading...
error: Content is protected !!