ഇവാൻജലിസം ബോർഡ് ഉദ്ഘാടനം നടന്നു

0 634

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഇവാൻജലിസം ബോർഡിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10 മണിക്ക് കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ പാസ്റ്റർ പി.എം.ജോൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, ജോൺസൻ കെ.ശമുവേൽ, ജോമോൻ ജോസഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പൽ ചെയർമാൻ ശ്രീ മനോജ് എം.തോമസ്, എക്സൈസ് എസ്.ഐ. ശ്രീ.വിജയകുമാർ, പാസ്റ്റർമാരായ ഏബ്രഹാം മന്ദമരുതി, ജോർജ് മുണ്ടകൻ, കെ.ജെ.ജോബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.പാസ്റ്റർ കെ.റ്റി.തോമസ് ലോഗോ പ്രകാശനം നിർവഹിച്ചു. പാസ്റ്റർ സജോ തോണിക്കുഴി ഗാനങ്ങൾ ആലപിച്ചു.പാസ്റ്റർ കുര്യൻ മാത്യു സ്വാഗതവും ബിജു നൈനാൻ നന്ദിയും പറഞ്ഞു

Advertisement

You might also like
Comments
Loading...