ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ റീജിയൺ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

റെയ്സൺ വി ജോർജ്ജ് (മീഡിയാ സെക്രട്ടറി)

0 1,043

പാക്കിൽ: ദൈവസഭ കേരളാ റീജിയൺ 96 മത് ജനറൽ കൺവൻഷൻ 2019 ജനുവരി 21 മുതൽ 27 വരെ പ്രത്യാശ നഗർ പാക്കിൽ കൺവൻഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും അതിനു മുന്നോടിയായി പ്രെയർ സെല്ലിന്റെ നേതൃത്വത്തിൽ ഒരു ഉപവാസ പ്രാർത്ഥന അടുത്ത മാസം നടത്തുവാനുള്ള ക്രമീകരണം ചെയ്തു വരുന്നു 2019 ജനുവരി 21-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തില് കേരളാ റീജിയൺ സ്റ്റേറ്റ് ഓവർസീയർ റവ.ഡോ കെ സി സണ്ണിക്കുട്ടി കൺവൻഷൻ ഉത്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് പൊതുയോഗം ഉണ്ടായിരിക്കും. വൈ.പി.ഇ., സണ്ടേസ്ക്കൂൾ, എൽ എ സമ്മേളനം, ബൈബിൾ സ്ക്കൂൾ ഗ്രാജുവേഷൻ സാംസ്ക്കാരിക സമ്മേളനം ,ചാരിറ്റി,ചർച്ച് ഗ്രോത്ത് മിഷൻ ,ഇവാഞ്ചലിസം വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. എല്ലാ ദിവസവും ഭക്ഷണക്രമീകരണവും ഉണ്ടായിരിക്കുന്നതാണ് , സ്വദേശത്തും വിദേശത്തുമുള്ള അനേക ദൈവദാസൻമാർ ഈ പ്രാവശ്യത്തെ കൺവൻഷനിൽ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും. സ്റ്റേറ്റ് ഓവർസിയർ റവ.ഡോ കെ സി സണ്ണിക്കുട്ടി ജനറൽ കൺവീനറായുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഈ പ്രാവിശ്യത്തെ കൺവൻഷനിൽ നടത്തിവരുന്നത്,

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...