സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു.

0 1,055

തിരുവല്ല: സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു. എം സി റോഡിൽ തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയിൽ ഇടിഞ്ഞില്ലത്താണ്‌ അപകടം.കോട്ടയം ചിങ്ങവനം വട്ട തകിടിയിൽ വി.ടി ഏബ്രഹാമിന്റെ (സാബു ) മക്കളായ എൽദൊ ഏബ്രഹാം (27), എൽജോ ഏബ്രഹാം (25) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. തിരുവല്ലയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സഹോദരങ്ങൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്നോവ കാർ തട്ടി എതിരെ വരികയായിരുന്ന തമിഴ് നാട് രജിസ്ട്രേഷനിലുള്ള ചരക്ക് ലോറിക്കടിയിലേക്ക് യുവാക്കൾ തെറിച്ച് വീഴുകയായിരുന്നു. ലോറി ഇവർക്ക്‌ മുകളിലൂടെ കയറിയിറങ്ങി.

Download ShalomBeats Radio 

Android App  | IOS App 

ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ തിരുവല്ല താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.

പരുമല സെന്റ് ഗ്രിഗോരിയോസ് ആശുപത്രിയിലെ ഫാർമസി സ്റ്റാണ് ഏൽദോ എബ്രഹാം, തിരുവല്ല പോബ്സ് ഗ്രൂപ്പ് ഓഫീസിലെ അക്കൗണ്ടന്റാണ് എൽ ജോ ഏബ്രഹാം. അച്ചൻ പി ടി ഏബ്രഹാം ( സാബു ) കാവാലത്ത് റേഷൻ കട നടത്തുകയാണ്. അമ്മ: സൂസൻസാബു. ഇരുവരും അവിവാഹിതരാണ്‌.

Advertisement

You might also like
Comments
Loading...