ശാരോൻ സണ്ടേസ്കൂൾ ലീഡേഴ്സ് മീറ്റ് നടന്നു

0 885

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ നേതൃത്വ സമ്മേളനം നടന്നു. ഇന്ന് രാവിലെ 10 മുതൽ 1 വരെ തിരുവല്ല ബിലീവേഴ്സ് യൂത്ത് സെന്ററിൽ ആയിരുന്നു ലീഡേഴ്സ് മീറ്റ് 2018 നടന്നത്.അസോസിയേഷൻ ചെയർമാൻ പാസ്റ്റർ.എബ്രഹാം മന്ദമരുതിയുടെ അധ്യക്ഷതയിൽ സുവി.ജോബി.കെ.സി.ക്ലാസെടുത്തു.ഈ കാലഘട്ടത്തിൽ സണ്ടേസ്കൂൾ പ്രവർത്തനങ്ങളുടെ പ്രാധാന്യതയെ കുറിച്ച് ഒരു കുട്ടിയുടെ വളർച്ചയുടെ 10 തലങ്ങളെ ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു.സണ്ടേസ്കൂൾ എക്സിക്യുട്ടീവ്, ജനറൽ കമ്മറ്റിയംഗങ്ങളും കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും പങ്കെടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ബ്രദർ.റോഷി തോമസും ജനറൽ കോ.ഓർഡിനേറ്റർ പാസ്റ്റർ.ബിജു ജോസഫും നേതൃത്വം നൽകി.

You might also like
Comments
Loading...