ചർച്ച് ഓഫ് ഗോഡ് പ്രയർസെൽ ഡിപ്പാർട്ട്മെൻറ് പ്രവർത്തനം ആരംഭിച്ചു

0 636

കട്ടപ്പന: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനോദ്ഘാടനവും ഹൈറേഞ്ച് സോണൽ പ്രാർത്ഥനാ സംഗമവും സെപ്റ്റംബർ മാസം 18-)o തിയതി ചപ്പാത്ത് ദൈവസഭയിൽ വച്ച് നടന്നു. പ്രയർ സെൽ ഡയറക്ടർ പാസ്റ്റർ സജി ജോർജിന്റെ അദ്ധ്യക്ഷതയിൽ അഡ്മിനിസ്ട്രേറ്റിവ് അസ്സിസ്റ്റന്റ് പാസ്റ്റർ വൈ. റജി ഉദ്ഘാടനം ചെയ്തു. പ്രയർ സെൽ ഡിപ്പാർട്ട്മെൻറിൻറെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ സഭകളിലും ഏരീയാകളിലും മുഴു രാത്രി പ്രാർത്ഥനകളും, ഏകദിന പ്രാർത്ഥനാ സമ്മേളനങ്ങളും നടത്തുന്നു. അടുത്ത പ്രാർത്ഥനാ സമ്മേളനം മലബാർ മേഖലയിൽ ഒക്ടോബർ 18ന് വ്യഴാഴ്ച രാവിലെ 10 മുതൽ രാത്രി 8.30 വരെ നിലമ്പൂർ പാത്തിപ്പാറ ദൈവസഭ ഹാളിൽ നടക്കും. മലബാർ സോണൽ ഡയറക്ടർ പാസ്റ്റർ ജോസഫ് ഇരിങ്ങാലക്കുട, പ്രയർ സെൽ ഡയറക്ടർ പാസ്റ്റർ സജി ജോർജ് ഡിസ്ട്രിക്ട് പാസ്റ്റർമാർ പ്രയർ ബോർഡ് അംഗങ്ങൾ എന്നിവർ സംബന്ധിക്കും. വിവിധ എരിയാകളിൽ ഓവർസിയർ പാസ്റ്റർ സി സി തോമസിൻറെ അനുമതിയോടെ സോണൽ കോർഡിനേറ്റേർസിനെ നിയമിച്ചു. തിരുവനന്തപുരം: പാസ്റ്റർ സന്തോഷ് തങ്കച്ചൻ, തിരുവനന്തപുരo സൗത്ത് ‘പാസ്റ്റർ ബിജുമോൻ ശാമുവേൽ, കൊട്ടാരക്കര: പാസ്റ്റർ ലാലി ഫിലിപ്പ്‌, പത്തനംതിട്ട :പാസ്റ്റർ സാം ചന്ദ്രശേഖരൻ, തിരുവല്ല: പാസ്റ്റർ ജോർജ് വർഗ്ഗീസ്, കോസ്റ്റൽ: പാസ്റ്റർ ജോസഫ് ഡാനിയേൽ, കോട്ടയം: പാസ്റ്റർ പി.എ രാജൻ, ഹൈറേഞ്ച്: പാസ്റ്റർ റ്റി.പി.മാത്യു, എറണാകുളം: പാസ്റ്റർ എബ്രഹാം സ്കറിയ, കണ്ണൂർ: പാസ്റ്റർ കുര്യൻ ഈപ്പൻ, മലബാർ: പാസ്റ്റർ ഷൈജൻ ഇ.ഡി, മലബാർ സൗത്ത്: പാസ്റ്റർ ഇമ്മാനുവേൽ, മൂവാറ്റുപുഴ: ഉമ്മൻ ജോൺ എന്നിവരാണ് നിയമിക്കപ്പെട്ടവർ.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...