അസംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി വർഷിപ്പ് സെന്റർ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 31 ദിവസ ഉപവാസ പ്രാർത്ഥനക്കും ബൈബിൾ കൺവെൻഷനും ഇന്ന് തുടക്കം

0 765

കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി വർഷിപ് സെന്റർ, കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 31 ദിവസത്തെ ഉപവാസ പ്രാർത്ഥനക്കും ബൈബിൾ കൺവെൻഷനും ഇന്ന് തുടക്കമാകുന്നു. അനുഗ്രഹീതരായ ദൈവദാസന്മാർ ഈ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കുന്നു.

റവ. ഡോ. വി. ടി അബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും. പ്രാരംഭ ദിവസമായ ഇന്ന് അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. മത്തായി പുന്നൂസ് ദൈവവചനം ശുശ്രൂഷിക്കും.

Download ShalomBeats Radio 

Android App  | IOS App 


സമയം : ഡിസംബർ 1 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 10:00 മുതൽ 1:00 വരെയും, വൈകുന്നേരം 6:00 മുതൽ 8:30 വരെയും
സ്ഥലം : അസ്സംബ്ലീസ് ഓഫ് ഗോഡ് ചർച്ച്, സി. എച്ച് ഫ്ലൈ ഓവറിന് സമീപം, കോഴിക്കോട്.

You might also like
Comments
Loading...