ബ്ലെസ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നാളെ മുതൽ

0 365

വാർത്ത:ബ്ലസൻ ജോർജ്

മൂവാറ്റുപുഴ:മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ ക്രൈസ്തവ സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബ്ലെസ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നാളെ ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. നവംബർ 4,5,6(വെള്ളി,ശനി,
ഞായർ)വൈകിട്ട് 05:30 മുതൽ രാത്രി 09:00 വരെ മൂവാറ്റുപുഴ വെള്ളൂർകുന്നം മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ക്രൂസേഡ്.
സുവിശേഷകൻ രവി എബ്രഹാം(ചെന്നൈ) ദൈവവചനം പ്രസംഗിക്കും.കരിസ്മ വോയ്സ് എറണാകുളം നേതൃത്വം നൽകുന്ന ബ്ലെസ് മൂവാറ്റുപുഴ ക്വയർ ഗാനങ്ങൾ ആലപിക്കും.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ.വിൻസെന്റ് മുല്ലശ്ശേരിൽ ജനറൽ കോർഡിനേറ്റർ ആയും പാസ്റ്റേഴ്സ്
Z.എബ്രഹാം, ജോസഫ് എബ്രഹാം,കെ.പി.
യോയാക്കി, ജെ.ജോസഫ്,എം.റ്റി. രാജൻ എന്നിവർ കോർഡിനേറ്റർമാരായും ക്രൂസേഡ് കമ്മറ്റി പ്രവർത്തിക്കുന്നു. ഏവരേയും സ്വാഗതം ചെയ്യുന്നു.

A Poetic Devotional Journal

You might also like
Comments
Loading...