നിര്‍മാണത്തിലിരുന്ന പള്ളിയുടെ മതിലിടിഞ്ഞുവീണു; നാലുപേര്‍ക്ക് പരിക്ക്

0 1,026

പേരാമംഗലം: നിര്‍മാണത്തിലിരിക്കുന്ന അമല പുതിയ പള്ളിയുടെ മതില്‍ തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പുതിയ പള്ളിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. മതില്‍ പണിത് തേച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മതില്‍ തകര്‍ന്നു വീണത്. ചൊവ്വാഴ്‌ച രാവിലെ ഒമ്ബതരയോടെയായിരുന്നു സംഭവം നടന്നത്. പുഴയ്ക്കല്‍ സ്വദേശികളായ അനില്‍, കോട്ടിലാപുറത്ത് മാധവന്‍, ചിറയ്ക്കല്‍ കുമാരന്‍, സുബ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേര്‍ക്ക് കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. നാലുപേരെയും അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Advertisement

You might also like
Comments
Loading...