പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്റർ കൺവൻഷന് ഇന്ന് തുടക്കം

0 767
  • ഹരിപ്പാട്: പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സുവിശേഷ മഹാസയോഗം ഇന്ന് ആരംഭിക്കും. വൈകിട്ട് 7 മണിക്ക് പാസ്റ്റർ കുര്യൻ ശാമുവേൽ സമ്മേളനം പ്രാർത്ഥിച്ച് സമർപ്പണം ചെയ്യും. പള്ളിപ്പാട് ചന്തയ്ക്ക്‌ സമീപം വെങ്ങാലിപ്പറമ്പ് ഗ്രൗണ്ടിൽ തയ്യാറാക്കിയ പന്തലിൽ ഇന്ന് മുതൽ 29 ഞായർവരെയാണ് സമ്മേളനം നടക്കുന്നത്.
    എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 മണിവരെ നടക്കുന്ന യോഗങ്ങളിൽ ക്രൈസ്തവ ലോകത്ത് ആത്മീയ ഗാനങ്ങളിലൂടെ വ്യക്തിമുദ്രപതിപ്പിച്ച സിസ്റ്റർ പേർസിസ് ജോൺ ന്യൂഡൽഹിയും ഹെവൻലി ബീറ്റ്‌സ് കൊട്ടാരക്കരയും ചേർന്ന് ആരാധനയ്ക്ക് നേതൃത്വം നൽകി ഗാനങ്ങൾ ആലപിക്കും.
    പാസറ്റർമാരായ എബി എബ്രഹാം പത്തനാപുരം, പോൾ ഗോപാലകൃഷ്ണൻ കൊച്ചറ, ഡോ. മുരളീധർ കോയമ്പത്തൂർ, ഷാജി എം പോൾ തിരുവല്ല എന്നിവർ വിവിധ ദിവസങ്ങളിൽ വചനഘോഷണം നടത്തും.
    ഇതിനോടനുബന്ധിച്ച് ഇന്നു മുതൽ 28 ശനി വരെ രാവിലെ 8 മുതൽ 12.30 വരെ ഏ. ജി. വർഷിപ്പ് സെന്ററിൽ വെച്ച് “എക്സ്സൽ വി.ബി.എസ് 2022″ഉം നടക്കും.” കോവിഡ് മഹാമാരിക്കുശേഷം ഈ പ്രദേശത്ത് നടക്കുന്ന ആദ്യ സുവിശേഷ മഹായോഗമെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. സഭാകമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. എല്ലാവരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
    ശാലേംധ്വനിയുടെ പ്രാർത്ഥനയും ആശംസകളും അറിയിക്കുന്നു.
You might also like
Comments
Loading...