ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ മലബാർ സോണൽ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 4ന്

Shaiju Thomas Njarackal

0 657

ഇരിങ്ങാലക്കുട: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് മലബാർ സോണലിൻറെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 4-ാം തീയതി വ്യാഴാഴ്ച തൃശൂർ ടൗൺ ചർച്ചിൽ നടക്കും. അഡ്മ്നിസ്ടേറ്റിവ് അസിസ്റ്റൻറ് പാസ്റ്റർ വൈ റെജിയുടെ സാന്നിദ്ധ്യത്തിൽ കൂടുന്ന യോഗത്തിൽ ദൈവസഭയുടെ വിവിധ ഡിപ്പാർട്ട്മെൻറ് ഭാരവാഹികൾ പങ്കെടുക്കുന്നതും, ഓവർസിയർ പാസ്റ്റർ സി.സി തോമസ് ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്. ഈ സമ്മേളനത്തിന് സോണൽ ഡയറക്ടർ പാസ്റ്റർ ജോൺ ജോസഫ് ഇരിങ്ങാലക്കുട നേതൃത്വം നൽക്കും. മലബാർ സോണലിലെ ഇരിങ്ങാലക്കുട, തൃശൂർ, ഗുരുവായൂർ, പാലക്കാട്, മഞ്ചേരി, നിലമ്പൂർ, ഇടക്കര എന്നീ ഡിസ്ട്രിക്ടുകളിലെ ഡിസ്ട്രിക്ട് ശുശ്രൂഷകന്മാരും, സഭാ ശുശ്രൂഷകന്മാരും, ഡിസ്ട്രിക്ട് സെക്രട്ടറിമാരും, ലോക്കൽ സഭ സെക്രട്ടറിമാരും പുത്രിക സംഘടനകളായ വൈ.പി. ഇ, സണ്ടേസ്കൂൾ, എൽ. എം എന്നിവയുടെ ഡിസ്ട്രിക്ട് സെക്രട്ടറിമാരും സംബന്ധിക്കേണ്ടതാണെന്ന് സോണൽ ഡയറക്ടർ പാസ്റ്റർ ജോൺ ജോസഫ് ഇരിങ്ങാലക്കുട അറിയിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!