മുല്ലപ്പെരിയാർ വിഷയം – ഉപവാസ പ്രാർത്ഥനയജ്ഞം 30ന്

0 127

കട്ടപ്പന:വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ‘ സംയുക്ത ക്രൈസ്തവ സമിതിയുടെ സഹകരണത്തോടെ എക്ലീഷിയ യുണൈറ്റഡ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 30ന് ഏകദിന ഉപവാസ പ്രാർത്ഥന യജ്ഞം സംഘടിപ്പിക്കുന്നു.

ഇടുക്കി ജില്ലയിലുള്ള മേരികുളം സെന്റ് ജോർജ്‌ ദൈവാലയത്തിന്റെ പാരിഷ് ഹാളിൽ വച്ചു 9.30 മുതൽ വൈകുന്നേരം 5.00 വരെയാണ് പ്രാർത്ഥനാദിനം ആചരിക്കുന്നത്.കേരള-തമിഴ്നാട് സർക്കാരുകളുടെയും, ഉന്നത ന്യായപീഠത്തിന്റെയും, സാങ്കേതിക വിദഗ്ദ്ധരുടെയും ഉചിതമായ പഠനത്തിലൂടെയും തീരുമാനത്തിലൂടെയും ജനലക്ഷങ്ങളുടെ ജീവനു ഭീഷണിയായ പ്രശ്നത്തിന് ഒരു ശാശ്വതമായ പരിഹാരം സാധ്യമാക്കുന്നതിനു വേണ്ടിയാണ് ക്രൈസ്തവ വിശ്വാസി സമൂഹത്തെ പങ്കെടുപ്പിച്ച് പ്രാർത്ഥന യജ്ഞത്തിന് ആഹ്വാനം ചെയ്തതായി ചെയർമാൻ
ഫാ. ജോൺസൺ തേക്കടിയിൽ, ജനറൽ സെക്രട്ടറി അഡ്വ. സോണു അഗസ്റ്റിൻ എന്നിവർ പറഞ്ഞു.വിവിധ സെഷനുകളിലായി സഭാ മേലദ്ധ്യക്ഷ്യൻമാർ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കും.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...