സാമ്പ്രദായിക ചരിത്രരചനകളുടെ നിഷ്പക്ഷതയെ ഡോ. വിനിൽ പോളിൻ്റെ പുസ്തകം ചോദ്യം ചെയ്യുന്നു: റവ. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ

0 806

സാമ്പ്രദായിക ചരിത്ര രചനകളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തുകൊണ്ട് ബദൽ വായന ആവശ്യ പ്പെടുന്നതാണ് ഡോ വിനിൽ പോളിൻ്റെ പുസ്തകമെന്ന് കോട്ടയം ഓർത്തഡോക്സ് വൈദീക സെമിനാരി അധ്യാപകനും മാധ്യമ പ്രവർത്തകനുമായ റവ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അഭിപ്രായപ്പെട്ടു.


ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പ്രമുഖ ചരിത്രമെഴുത്തുകാരനായ ഡോ. വിനിൽ പോൾ പോളിൻ്റെ” അടിമ കേരളത്തിൻ്റെ അദൃശ്യ ചരിത്രം ” എന്ന പുസ്തകത്തെ അധികരിച്ച് നടന്ന പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ ചരിത്ര രചനയിലും ഇത്തരം വ്യാജ നിർമ്മിതികളും വക്രീകരണവും കാണാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ ടിനോ തോമസ് അധ്യക്ഷത വഹിച്ചു. വേദാദ്ധ്യാപകനും പ്രഭാഷകനുമായ ജെയ്സ് പാണ്ടനാട് മോഡറേറ്റർ ആയിരുന്നൂ.

Download ShalomBeats Radio 

Android App  | IOS App 

കേരള ചരിത്രത്തിൻ്റെ ഒരു പുനർവായന നടത്താൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ഡോ. വിനിലിൻ്റേത്. ചരിത്രകാരന്മാർ ശ്രദ്ധ നൽകാതെ നിസ്സംഗത പാലിച്ച കേരളത്തിലെ അടിമക്കച്ചവടത്തിനെക്കുറിച്ചും എല്ലാ മതത്തിലെയും കൊളോണിയൽ ശക്തികളും അടിമ കമ്പോളത്തെ പുഷ്ടി പ്പെടുത്തിയതും തെളിവുകൾ സഹിതം ഡോ. വിനിൽ അവതരിപ്പിക്കുമ്പോൾ പുതിയ ചരിത്ര വായനകളിലേക്കുള്ള വഴികൾ തുറക്ക പ്പെടുകയാണന്ന് പുസ്തക ചർച്ചയിൽ പങ്കെടുത്തു കൊണ്ട് യുവ സാഹിത്യകാരനും ഡൽഹി യൂണിവേഴ്സിറ്റി ചരിത്ര വിദ്യാർഥിയുമായ ശ്രി അലൻ പോൾ അഭിപ്രായപ്പെട്ടു.
അനുബന്ധ ചർച്ചയിൽ അനവധി പേർ പങ്കെടുത്തു. ശ്രീ ടീ എം സത്യൻ, ജോബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.

You might also like
Comments
Loading...