പത്തനംതിട്ടയില്‍ നേരിയ തോതില്‍ ഭൂചലനം

0 636

അടൂര്‍: പത്തനംതിട്ട അടൂരില്‍ ഭൂചലനം അനുഭവപ്പെട്ടു. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലാണ് നേരിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടത്. രാവിലെ 10.30ഓടെയാണ് പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായത്.

പഞ്ചായത്ത് പരിധിയിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലാണ് രാവിലെ നേരിയ തോതില്‍ ഭൂചലനം രേഖപ്പെടുത്തിയത്. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പല വീടുകൾക്ക് ഭൂചലനത്തിൽ വിളളലുകൾ രൂപപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

ഭൂചലനത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ജനങ്ങൾ​ പരിഭ്രാന്തരാണ്. വലിയൊരു സ്ഫോടന ശബ്ദമാണ് ആദ്യം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. പിന്നീടാണ് ഇത് ഭൂചലനമാണെന്ന് മനസ്സിലായതെന്ന് അവർ പറഞ്ഞു.

സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. മറ്റ് സർക്കാർ സംവിധാനങ്ങളും ഭൂചലനം അനുഭവപ്പെട്ട ഭാഗത്ത് എത്തിച്ചേർന്നിട്ടുണ്ട്. ഭൂചലനത്തിൽ സംഭവിച്ച നഷ്ടങ്ങളെ കുറിച്ച് അധികൃതർ പരിശോധിക്കുന്നു

Advertisement

You might also like
Comments
Loading...