ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും തിരുവനന്തപുരത്ത്

0 645

തിരുവനന്തപുരം : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും ആഗസ്റ്റ് 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കും.

ബഹു. ശ്രി വി എൻ വാസവൻ (രജിസ്ട്രെഷൻ , സഹകരണ വകുപ്പ് മന്ത്രി) ഉത്ഘാടനം നിർവഹിക്കും. ശ്രി. പി സി വിഷ്ണുനാഥ് എംഎൽഎ (കുണ്ടറ)
അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ (റാന്നി) എന്നിവർ അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിക്കും. പാസ്റ്റർ ജെയ്സ് പാണ്ടനാട് (ജനറൽ സെക്രട്ടറി) മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ ജയിംസ് ജോസഫ് (പ്രസിഡൻ്റ്) അധ്യക്ഷത വഹിക്കും. പാസ്റ്റർ നോബിൾ പി തോമസ് (വൈസ് പ്രസിഡൻ്റ്) പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് ( സെക്രട്ടറി) പാസ്റ്റർ അനീഷ് ഐപ്പ് (മീഡിയാ കൺവീനർ) എന്നിവർ അഭിസംബോധന ചെയ്തു സംസാരിക്കും. പാസ്റ്റർ കെ എ തോമസ്,പാസ്റ്റർ നിശ്ചൽ റോയി എന്നിവർ നേതൃത്വം നൽകും. മറ്റ് സഭാനേതാക്കന്മാർ, സംഘടനാ പ്രതിനിധികൾ സമ്മേളനത്തിൽ ആശംസ അർപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9446759685 , 9446979226

Advertisement

You might also like
Comments
Loading...