ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രയര്‍ ആൻഡ് റിവൈവല്‍ ബോര്‍ഡ്, 18-ാമത് പ്രാര്‍ത്ഥനാ സംഗമം ; ജൂലൈ 11ന്

0 367

കുമ്പനാട്: ഇന്ത്യൻ പെന്തകോസ്ത്ൽ സഭയുടെ കേരളാ സ്റ്റേറ്റ് പ്രയര്‍ ആൻഡ് റിവൈവല്‍ ബോര്‍ഡിന്റെ 18-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ജൂലൈ 11ന്, വൈകുന്നേരം 4 മുതല്‍ 5.30 വരെ നടത്തുവാൻ അധികൃതർ താല്പര്യപ്പെടുന്നു. ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, പാസ്റ്റര്‍ എം. വി. മത്തായി (സെന്റര്‍ പാസ്റ്റര്‍, ഐ.പി.സി പാലക്കാട്‌ നോർത്ത്) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ വർഗീസ് ബേബി, പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ: ബ്രദര്‍ ജെറോം ഐസക്ക് (തൃശൂര്‍) നിര്‍വ്വഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

ലോകം നേരിടുന്ന മഹാമാരിയില്‍നിന്നുള്ള വിടുതല്‍ മധ്യസ്ഥപ്രാര്‍ത്ഥനയായ 18-ാമത് സൂം പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍ നിന്നും കഴിയുന്നത്ര അംഗങ്ങൾ അണിചേരണമെന്ന് സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ അറിയിക്കുന്നതിനും

ഫോണ്‍:9847038083.

സൂം ഐഡി: 814 7972 3510

പാസ്‌കോഡ്: 2020

You might also like
Comments
Loading...