വൈ പി ഇ സ്നേഹ സ്പർശം മെഡിക്കൽ ക്യാമ്പ്

0 1,023

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ ദുരിത മേഖലയിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പുകളുടെ ഒന്നാം ഘട്ടം തിരുവല്ല മേപ്രാൽ ദൈവസഭാ ഹാളിൽ വെച്ച് നടത്തപ്പെട്ടു. പാസ്റ്റർ കെ ബെന്നി അധ്യക്ഷത വഹിച്ചു. വൈ.പി ഇ സ്റ്റേറ്റ് പ്രസിഡന്റ് പാ: എ.ടി ജോസഫ് പ്രോഗ്രാം പ്രാർത്ഥിച്ചു സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ സാം ഈപ്പൻ, ബ്ര: തോമസ് കോശി, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ.ഫിന്നി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ചാരിറ്റി ഡിപ്പാർട്ട് മെന്റെയും, തിരുവല്ലാ മെഡിക്കൽ മിഷന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ ഇരുന്നുറിൽ അധികം ആളുകൾ പങ്കെടുത്തു. ഡോ: ആൽവിൻ മാത്യു, (കാരിത്താസ് ) ഡോ നിഷ എ ആർ (മെഡിക്കൽ മിഷൻ)എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം പങ്കെടുത്തു. സ്റ്റേറ്റ് സെക്രട്ടറി ബ്രദർ മാത്യൂ ബേബി, ട്രഷറർ. ടോം റ്റി ജോർജ്, ജോ: സെക്രട്ടറി പാ:ബിനു ചെറിയാൻ, പാ.ജിജി വി.റ്റി എന്നിവരുടെ നേതൃത്വത്തിൽ വൈ.പി.ഇ സ്റ്റേറ്റ് ബോര്‍ഡ് അംഗങ്ങളായ പാ.ഗ്ലാഡ്സൺ ജോൺ, ജെബ്ബേസ്, റോഹൻ, സാബു വാഴകൂട്ടത്തിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...