പഞ്ചായത്തിന് ശ്മശാനത്തിനു സ്ഥലം നൽകി കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജ്

0 487

കുമ്പനാട്: ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന് വൈദ്യുത, വാതക ശ്മശാനം (crematorium) നിർമ്മിക്കാൻ കുമ്പനാട് കെ. ഇ എബ്രഹാം ഫൌണ്ടേഷൻ സൗജന്യമായി സ്ഥലം നല്കി. ഇന്ത്യ ബൈബിൾ കോളേജിൻ്റെ കോഴിമല ഐ.ജി.ഓ ക്യാമ്പസ്സിലാണ് 5 സെന്റ് സ്ഥലം നൽകിയത്. ജൂൺ 21-ാം തീയതി തിങ്കളാഴ്ച നടന്ന പ്രത്യേക സമ്മേളനത്തിൽ വസ്തുവിൻ്റെ പ്രമാണം പഞ്ചായത്തിനുവേണ്ടി കേരള ആരോഗ്യമന്ത്രി വീണാ ജോർജ്ജ്, ഫൌണ്ടേഷൻ ബോർഡ്‌ സെക്രട്ടറി സ്റ്റാർലാ ലൂക്കിൽ നിന്നും ഏറ്റുവാങ്ങി. ഇവിടെ സർക്കാർ സഹായത്തോടെ വൈദ്യുത ശ്മശാനം നിർമ്മിക്കും.

നാട്ടുകാരുടെ നാളുകളായുള്ള ആവശ്യമാണ് ഇന്ത്യ ബൈബിൾ കോളേജ് മാനേജ്മെന്റ് കെ.ഇ എബ്രഹാം ഫൌണ്ടേഷനിലൂടെ നിറവേറ്റിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ബി. ശശിധരൻ പിള്ള, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുജാകുമാരി, പഞ്ചായത്ത് അംഗങ്ങൾ, പാസ്റ്റർ റ്റി.ജെ. എബ്രഹാം, കെ.ഇ. ഏബ്രഹാം ഫൌണ്ടേഷൻ ബോർഡ്‌ അംഗങ്ങളായ ലഫ്.കേണൽ വി.ഐ. ലുക്ക്, ജേക്കബ് തോമസ്, ഡോ. സാജു ജോസഫ്, ഐബിസി അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

You might also like
Comments
Loading...