ഐവിഎസ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയും നൽകി

0 1,160

(വാർത്ത: ജെയിംസ് ജോയി, ഖത്തർ)
കോട്ടയം: വേർപെട്ട ക്രിസ്തീയ സമൂഹത്തിലെ അംഗങ്ങൾ ചേർന്ന് രൂപീകരിച്ച I.V.S ASSOCIATION ( ഇടതു വിശ്വാസ സഹയാത്രികർ അസോസിയേഷൻ ) സമഗ്രമായ സാമൂഹിക പ്രവർത്തനങ്ങളിൽ മുന്നേറുന്നു. 5-6-21ൽ ഐവിഎസ് അംഗങ്ങളും ഐവിഎസിന്റെ അഭ്യുദയകാംക്ഷികളും ചേർന്ന് ₹ 57000/ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി.എൻ. വാസവന് ഐവിഎസിന്റെ സെക്രട്ടറി പാസ്റ്റർ പ്രിൻസ് ജോൺ ചെക്ക് കൈമാറി. കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ പഠനത്തിന്റെ ആവശ്യത്തിലേക്കായി 20 ടെലിവിഷനുകൾ നൽകി, ചില രോഗികൾക്ക് അടിയന്തരമായ ചികിത്സാ സഹായങ്ങൾ നൽകി.

കൂടാതെ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യ കിറ്റുകളും സന്നദ്ധപ്രവർത്തകർക്ക് പിപിഈ കിറ്റുകളും IVS ട്രഷറർ ശ്രീ മുകേഷ് ഉണ്ണിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു. തുടർന്നും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ മുന്നേറുവാൻ ഐവിഎസിന്റെ അഡ്മിന്മാരായ ജെസ്സൻ ബേബി, പാസ്റ്റർ സൈമൺ പീറ്റർ, ജെയിംസ് ജോയ്, മുകേഷ് ഉണ്ണി, ജയ്സൺ തോമസ്, അനിൽ കെ ജോൺ, ജസ്റ്റിൻ മാത്യു, പാസ്റ്റർ പ്രിൻസ് ജോൺ എന്നിവർ ചേർന്ന് വേണ്ട ആലോചനയും പ്രവർത്തനങ്ങളും നടത്തിവരുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...