സേലത്ത് ബെംഗളുരു- തിരുവല്ല ബസ് അപകടത്തില്‍പ്പെട്ടു; മലയാളികളടക്കം ഏഴുമരണം

ബെംഗളൂരു കെ.ആർ.പുരം ചർച്ച് ഓഫ് ​ഗോഡ് വിശ്വാസിയായ ഷാനോ തരിയൻ അപകടത്തിൽ മരണമടഞ്ഞു

0 5,307

സേലം: സേലത്ത് സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം.
മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു.

ചങ്ങനാശേരി കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പ്രൊഫ.ജിം ജേക്കബ് (ജിമ്മിച്ചന്‍) സേലത്ത് നടന്ന വാഹനാപകടത്തില്‍ മരിച്ചു ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Download ShalomBeats Radio 

Android App  | IOS App 

 

ബെംഗളൂരു കെ.ആർ.പുരം ചർച്ച് ഓഫ് ​ഗോഡ് വിശ്വാസിയായ ഷാനോ തരിയനും അപകടത്തിൽ മരണമടഞ്ഞു.  തിരുവല്ല തലവടി ചർച്ച് ഓഫ് ​ഗോഡ് വിശ്വാസിയാണ്

ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത് .സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന ട്രാവല്‍സില്‍ ഇടിക്കുകയായിരുന്നു

അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന ഒരു ആണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. കുട്ടിയുടെ കൂടെയുള്ളവരെക്കുറിച്ച് വിവരങ്ങളില്ല.

രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ച കുട്ടി

അപകടം നടന്ന വിവരമറിഞ്ഞയുടന്‍ സേലം ജില്ലാകലക്ടര്‍ രോഹിണി അടക്കമുള്ള അധികൃതര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...