ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്‌ട് ചാരിറ്റി ടീമിന്റെ നേതൃത്വത്തിൽ ‘രക്തദാന ക്യാമ്പയിൻ’ നടത്തി

0 400

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്‌ട് ചാരിറ്റി ടീമിന്റെ നേതൃത്വത്തിൽ ‘ലോക രക്തദാന ദിന’ത്തോട് അനുബന്ധിച്ച് ഒരു ‘രക്തദാന ക്യാമ്പയിൻ’ ജൂൺ 12,14 (ശനി, തിങ്കൾ) തീയതികളിൽ 2 സെന്ററിലായി (കൊല്ലം, പുനലൂർ) നടത്തുവാൻ ദൈവം സഹായിച്ചു. IMA ബ്ലഡ് ബാങ്ക് കൊല്ലം, പുനലൂർ താലൂക്ക് ആശുപത്രി എന്നിവയുമായി ചേർന്നാണ് ക്യാമ്പയിൻ നടത്തപെട്ടത്.

ജൂൺ 12 ന് ശനിയാഴ്ച പുനലൂർ സെന്ററിൽ 8 പേരും കൊല്ലം സെന്ററിൽ 6പേരും ആണ് രക്തദാനം ചെയ്തത്. 14 ന് കൊല്ലം സെന്ററിൽ 6 പേർക്കും രക്തദാനം ചെയ്യാൻ ദൈവകൃപയാൽ സാധിച്ചു. ഇതോടൊപ്പം തന്നെ, അടിയന്തരഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർക്കു രക്തം ലഭ്യമാക്കുവാനായി ഐ.സി.പി.എഫ് കൊല്ലം ജില്ലയുടെ ‘ രക്ത ദാതാക്കളുടെ ഡാറ്റ’ ശേഖരണവും ആരംഭിച്ചു. ഇനിയും രക്തദാനം ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കും അതിനുള്ള അവസരം ലഭ്യമാണ്.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...