പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ വൃത്തിയാക്കാനെത്തിയ സന്നദ്ധ പ്രവർത്തകരിൽ രണ്ടു പേരെ പമ്പയാറിൽ ഒഴുക്കിൽപ്പെട്ടു കാണാതായി

0 1,161

പത്തനംതിട്ട: റാന്നിയിൽ പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ വൃത്തിയാക്കാനെത്തിയ സന്നദ്ധ പ്രവർത്തകരിൽ രണ്ടു പേരെ പമ്പയാറിൽ ഒഴുക്കിൽപ്പെട്ടു കാണാതായി. റാന്നി കക്കുടുമൻ കല്ലക്കുളത്ത് സിബി (48) റാന്നി ഉദിമൂട് സ്വദേശി ലെസ്‌വിൻ (35) എന്നിവരാണു പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടത്. ഒപ്പം ഒഴുക്കിൽപ്പെട്ട സുഹ്യത്തുക്കളായ രണ്ടുപേരെ നാട്ടുകാർ രക്ഷിച്ചു.

ഹെവൻലി ഫീസ്റ്റ് സഭയിൽ നിന്നും സംഘമായി വീടുകളുടെ ശുചീകരണത്തിനെത്തിയതാണ് ഇവർ. ശുചീകരണം കഴിഞ്ഞ് കാലുകഴുകാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു ലെസ്‌വിനെ രക്ഷിക്കാനാണു സിബി വെള്ളത്തിലേക്കു ചാടിയത്. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...