പ്രമുഖ ദൈവദാസന്മാരുടെ വ്യജ ഫെയ്സ് ബുക്ക് അകൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നു

0 1,854

തിരുവല്ല: പ്രമുഖ ദൈവദാസന്മാരുടെ വ്യജ അകൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ. പ്രശസ്ത ക്രിസ്ത്യൻ മാധ്യമ പ്രവർത്തകൻ മരുപ്പച്ച പത്രാധിപർ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെയും പ്രവാചക ശുശ്രൂഷകൻ പാസ്റ്റർ സജി കാനത്തിൻ്റെയും പേരിൽ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ചിരിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈ അക്കൗണ്ടുകളിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് കോണ്ടാക്റ്റ് ലിസ്റ്റ് ഉണ്ടാക്കുകയും ചാറ്റിലൂടെ അടിയന്തിരമായി പണം ആവശ്യമുണ്ടന്നും ഗൂഗിൾപേ വഴി പണം അയക്കണമെന്നും ആവശ്യപ്പെടുന്നതുമായ തട്ടിപ്പാണ് നടക്കുന്നത്. ഇവരേപ്പോലെ പ്രസിദ്ധരോ അല്ലാത്തവരോ ആയ അനേകം പേരുടെ പേരുകളിൽ വുന്ന അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പു നടത്തുന്ന വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

പാസ്റ്റർ സജി കാനവും അച്ചൻകുഞ്ഞ് ഇലന്തൂരും എല്ലാവർക്കും മുന്നറിയിപ്പ് നൽകുന്നു. തങ്ങൾ ആരോടും വാട്സാപ്പ്/മെസഞ്ചർ ചാറ്റുകളിലൂടെ പണം ആവശ്യപ്പെടാറില്ല. ഇത്തരം ചതിക്കുഴികളിൽ അകപ്പെടാതെ സുരക്ഷിതരായിരിക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇവരേപ്പോലെ പ്രശസ്തരോ, ബൃഹത്തായ സുഹൃദ് വലയമുള്ളവരോ ആയവരുടെ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചാണ് തട്ടിപ്പു നടത്തുന്നത്.

You might also like
Comments
Loading...